video
play-sharp-fill

തിരുവല്ലയിലെ നമോ ടിവിയുടെ അശ്ലീല വീഡിയോ: കേട്ടാൽ അറയ്ക്കുന്ന അസഭ്യവുമായി യുട്യൂബ് ചാനലിൽ അഴിഞ്ഞാടിയ മാധ്യമ പ്രവർത്തകയും മുതലാളിയും ഒളിവിൽ: തൊട്ടാൽ തിരിച്ചടിക്കുമെന്ന് പറഞ്ഞവരുടെ പൊടി പോലും കാണാനില്ല ;  ഇരുവരെയും തേടി പൊലീസ്

തിരുവല്ലയിലെ നമോ ടിവിയുടെ അശ്ലീല വീഡിയോ: കേട്ടാൽ അറയ്ക്കുന്ന അസഭ്യവുമായി യുട്യൂബ് ചാനലിൽ അഴിഞ്ഞാടിയ മാധ്യമ പ്രവർത്തകയും മുതലാളിയും ഒളിവിൽ: തൊട്ടാൽ തിരിച്ചടിക്കുമെന്ന് പറഞ്ഞവരുടെ പൊടി പോലും കാണാനില്ല ; ഇരുവരെയും തേടി പൊലീസ്

Spread the love

സ്വന്തം ലേഖകൻ

പത്തനംതിട്ട: കേരളത്തിലെ മാധ്യമപ്രവർത്തന ചരിത്രത്തിൽ ഇത്രത്തോളം അസഭ്യവും അശ്ലീലവും നിറഞ്ഞ പദപ്രയോഗങ്ങളുമായി സാമൂഹ്യ മാധ്യമങ്ങളിൽ അഴിഞ്ഞാടിയ നമോ ടിവി റിപ്പോർട്ടറും ചാനൽ ഉടമയും ഒളിവിൽ. നാട്ടുകാരെ മുഴുവൻ അസഭ്യം പറയുകയും, മോശമായ ഭാഷയിൽ അഭിസംബോധന ചെയ്യുകയും ചെയ്ത റിപ്പോർട്ടർക്കെതിരെ പരാതി വ്യാപകമായതിനെ തുടർന്നാണ് ഇരുവരും നാടുവിട്ടത്.

കേസിൽ പ്രതിയായതോടെയാണ് അവതാരകയും ന്യൂസ് എഡിറ്റും പൊലീസ് തിരക്കി വീട്ടിലെത്തിയതോടെ മുങ്ങിയത് . തിരുവല്ല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘപരിവാർ ചാനലായ നമോയുടെ അവതാരക വള്ളിക്കോട് സ്വദേശി ശ്രീജാ പ്രസാദും ചാനലിന്റെ എഡിറ്ററുമാണ്  ഒളിവിൽ പോയത്. തൊട്ടാൽ തിരിച്ചടിക്കും കട്ടായം എന്ന ടാഗ്ലൈനിൽ വെല്ലുവിളിയുമായി രംഗത്തിറങ്ങിയ ഇരുവരുമാണ് ചാ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നലിന്റെ പ്രസിദ്ധീകരണം പോലും നിർത്തി ഓടിരക്ഷപെട്ടിരിക്കുന്നത്.

ജാമ്യമില്ലാ വകുപ്പിട്ടാണ് ശ്രീജക്ക് എതിരേ കേസെടുത്തിരിക്കുന്നത്. ചാനൽ എഡിറ്ററും പ്രതിയാകുമെന്നും സൂചനയുണ്ട്.

നമോ ചാനലിന്റെ ഷൂട്ടിങിനിടെയുണ്ടായ കോമഡി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതിന് ചുവട്ടിൽ അശ്ലീല പദപ്രയോഗം നടത്തിയവർക്കെതിരേ മറ്റൊരു വീഡിയോ ഷൂട്ട് ചെയ്ത് പ്രചരിപ്പിക്കുകയാണ് ചാനലും അവതാരക ശ്രീജയും ചെയ്തത്. കേരളത്തിലുടനീളവും വിദേശത്ത് നിന്നും ഇവർക്കെതിരേ പരാതി പൊലീസിന്

ലഭിച്ചു. പത്തനംതിട്ട എസ്പിക്ക് ലഭിച്ച പരാതി സൈബർ സെൽ പരിശോധിച്ച ശേഷം പൊലീസ് സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു.

ഫേസ്ബുക്ക് പേജിൽ ഏപ്രിൽ ഏഴിന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ശ്രീജയുടെ പ്രതികരണം എത്തിയത്.ഇതിന് മുൻപ് ശ്രീജ തന്നെ അവതരിപ്പിച്ച ഒരു വീഡിയോയുടെ ഷൂട്ടിങ്ങിനിടെ ഉണ്ടായ സംഭവ വികാസങ്ങൾ രസകരമായി സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ചാനലിന്റെ എഡിറ്റർ രഞ്ജിത്ത് തന്നെയാണ് ഈ രസകരമായ നിമിഷങ്ങൾ പുറത്തു വിട്ടത്. ഈ വീഡിയോയ്ക്ക് താഴെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകൾ ലഭിച്ചു.

ചിലർ ഫേക്ക് ഐഡികളിൽ നിന്ന് എത്തി പച്ചത്തെറി തന്നെ കമന്റായി ഇട്ടു. ഇതിൽ പ്രകോപിതയായിട്ടാണ് അവതാരകയുടെ വീഡിയോ പുറത്തു വന്നത്. അൽപ്പം പോളിഷ് ചെയ്താണ് പറയുന്നതെങ്കിലും പച്ചത്തെറിയാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് വിവാദമായതോടെ നിലപാട് എന്ന പേരിൽ ശ്രീജയുടെ ഫേസ് ബുക്ക് പോസ്റ്റും ഓൺലൈൻ ചാനൽ പോസ്റ്റ് ചെയ്തു. അടിച്ചാൽ തിരിച്ചടിക്കും കട്ടായം എന്ന ഭീഷണി സ്വരത്തിലുള്ള ടാഗ്ലൈനാണ് ഇതിന് കൊടുത്തിരിക്കുന്നത്.

സ്വന്തം മക്കളെയും ഭാര്യമാരെയും വരെ അറബിക്ക് കൂട്ടിക്കൊടുത്ത് ചരിത്രമുള്ള സുഡാപ്പികളോടും സ്വന്തം അമ്മ പെങ്ങന്മാരെയും ഭാര്യയെയും വരെ വ്യഭിചരിക്കാൻ വിടുന്ന അന്തം കമ്മികളോടും ഞങ്ങൾക്ക് പറയാനുള്ളത് എന്ന പേരിലാണ് ശ്രീജയുടെ പച്ചത്തെറി വീഡിയോ പുറത്തു വിട്ടിരിക്കുന്നത്. അമ്മയെ ഭോഗിച്ച് ആത്മരതിയടയുന്ന ചെറ്റകളോട്, നിന്റെയൊന്നും തറവാട്ടിൽ നിന്നല്ല ഞങ്ങൾക്ക് ചെലവിന് തരുന്നത് എന്ന് അവതാരക രോഷം കൊള്ളുന്നു. അമ്മയും പെങ്ങളുമടക്കം വീട്ടിലുള്ള സകല സ്ത്രീകളെയും തെറി പറഞ്ഞു കൊണ്ടാണ് വീഡിയോയിൽ ഈ യുവതി കത്തിക്കയറുന്നത്.

നല്ല സ്വഭാവം കലർപ്പില്ലാത്ത രക്തത്തിൽ നിന്നുമാണ് ലഭിക്കുന്നത്. അതിന് ഒറ്റത്തന്തയ്ക്ക് ജനിക്കണം. അച്ഛനാരാണെന്ന് ചോദിച്ചാൽ ചൂണ്ടിക്കാണിക്കാൻ ഒരാൾ മാത്രമേ ഉണ്ടാകാവൂ. സ്വന്തം വീട്ടിലുള്ളവരെ കൂട്ടിക്കൊടുത്തു കിട്ടുന്ന പണം കൊണ്ട് വാങ്ങിയ മൊബൈലിൽ അശ്ലീല കമന്റുകൾ കുത്തിക്കുറിച്ച് നാട്ടിൽ മാന്യമായി ജീവിക്കുന്ന സ്ത്രീകളെ അപമാനിക്കാൻ ശ്രമിച്ചാൽ ഏതറ്റവും വരെ ഞങ്ങൾ പോകും. ഇങ്ങനെ പച്ചത്തെറിയാണ് യുവതി പറയുന്നത്. പത്തനംതിട്ട പൊലീസ് സ്റ്റേഷനിലാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.