നമോടിവി, നമോ സിനിമ, റാഫേൽ: ഒടുവിൽ പ്രസംഗവും പ്രധാനമന്ത്രിയെ തിരിഞ്ഞുകൊത്തുന്നു
സ്വന്തം ലേഖകൻ
ന്യഡൽഹി: നമോ ടിവിയും, നമോ സിനിമയും നിരോധിച്ചതിനു പിന്നാലെ റാഫേലിൽ അടിതെറ്റി നിൽക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയ്്ക്കു തിരിച്ചടിയായി പ്രസംഗവും. സൈനികരെ മുൻ നിർത്തി വോട്ട് ചോദിച്ചതോടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് തിരഞ്ഞെടുപ്പു കമ്മിഷന്റെ വിലക്ക് ലഭിച്ചത്. ലാത്തൂരിലെ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗം ചട്ടലംഘനമാണെന്ന് തെരഞ്ഞെടുപ്പ് ഓഫീസർ കണ്ടെത്തിയത്. ഇതോടെ തിരഞ്ഞെടുപ്പിൽ സൈനികരെ വച്ച് വോട്ട് തേടാമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിശ്വാസത്തിനാണ് തിരിച്ചടിയേറ്റത്.
പുൽവാമയിൽ കൊല്ലപ്പെട്ട സൈനികരുടെ പേരിലും ബാലാകോട്ടിൽ വ്യോമാക്രമണം നടത്തിയ സൈനികരുടെ പേരിലും വോട്ടഭ്യർഥിച്ച സംഭവമാണ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചിരിക്കുന്നത്. ജില്ലാ ഓഫീസർ മഹാരാഷ്ട്ര മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കു നൽകിയ റിപ്പോർട്ടിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
റിപ്പോർട്ടും മോദിയുടെ പ്രസംഗത്തിന്റെ വിശദാംശങ്ങളും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറും. എന്തു നടപടിയെടുക്കണമെന്ന കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനാണ് തീരുമാനമെടുക്കുക.
ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുടെ റിപ്പോർട്ടിലെ കണ്ടെത്തലുകളോട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ യോജിച്ചാൽ പ്രധാനമന്ത്രിയോട് വിശദീകരണം ചോദിക്കും. ഇക്കാര്യത്തിൽ ഈ ആഴ്ച തന്നെ തുടർ നടപടിയുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.