
‘കേരള’ അല്ല കേരളം ; ഭരണഘടനയില്‍ സംസ്ഥാനത്തിന്‍റെ പേര് മാറ്റണമെന്ന പ്രമേയം നിയമസഭ ഐക്യകണ്‌ഠേന പാസാക്കി
തിരുവനന്തപുരം : ഭരണഘടനയില്‍ സംസ്ഥാനത്തിന്‍റെ പേര് കേരള എന്നതിന് പകരം കേരളം എന്നാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം നിയമസഭ ഐക്യ കണ്‌ഠേന പാസാക്കി.മുഖ്യമന്ത്രി പിണറായി വിജയനാണ് നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചത്.
2023ല്‍ നിയമസഭയില്‍ അവതരിപ്പിച്ച പ്രമേയം വീണ്ടും അവതരിപ്പിച്ചത് സാങ്കേതിക കാരണങ്ങളാലെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. ഭരണഘടനയുടെ ഒന്ന്, എട്ട് പട്ടികയില്‍ മാറ്റം ആവശ്യപ്പെട്ടായിരുന്നു ആദ്യത്തെ പ്രമേയം.
എന്നാല്‍ ഒന്നാം പട്ടികയില്‍ മാത്രം മാറ്റം വരുത്തിയാല്‍ മതിയെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പ്രമേയം വീണ്ടും അവതരിപ്പിക്കേണ്ടി വന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം സാങ്കേതികമായ പിഴവ് അശ്രദ്ധ കൊണ്ട് സംഭവിച്ചതാണെന്നും അത് ഒഴിവാക്കേണ്ടിരുന്നെന്നും പ്രതിപക്ഷം സഭയില്‍ പറഞ്ഞു.
Third Eye News Live
0