സംഭരിച്ച നെല്ലിന്റെ പണം നൽകാതെ സർക്കാർ ചതിച്ചു: മക്കളെ സ്കൂളിൽ അയയ്ക്കാൻ കഴിയാതെ കർഷകർ ബുദ്ധിമുട്ടുന്നു: സർക്കാർ നൽകാനുള്ളത് കോടികൾ

Spread the love

കോട്ടയം: എസ്.എസ്.എല്‍.സി. പ്ലസ് ടു ഫലം വന്നു, സ്‌കൂള്‍ തുറക്കാൻ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി. മക്കളെ സ്‌കൂളിലെക്ക് വിടുന്ന കാര്യങ്ങള്‍ ആലോചിക്കുമ്ബോള്‍ തന്നെ കർഷകരുടെ നെഞ്ചില്‍ തീയാണ്.
പിണറായി സർക്കാർ ചതിച്ചതോടെ പലരുടെയും കൈയ്യില്‍ പണമില്ലാത്ത അവസ്ഥയുണ്ട്. സംഭരിച്ച നെല്ലന്റെ പണം സർക്കാർ നല്‍കാത്തിനെ തുടർന്ന് ജീവിതം തന്നെ വഴിമുട്ടിയ അവസ്ഥയിലാണ്. കടം വാങ്ങിയാണ് പലരും ജീവിക്കുന്നത്.

സർക്കാരിന്റെ തുക വിതരണം വൈകുന്നതില്‍ കർഷകർ പ്രതിഷേധത്തിലാണ്. എന്നാല്‍, സർക്കാരോ കൃഷി വകുപ്പോ കർഷകർക്കു വേണ്ടി ചെറുവിരല്‍ അനക്കുന്നില്ല.

രണ്ടു മാസമയി ഒരു രൂപ പോലും സർക്കാർ നല്‍കിയിട്ടില്ല.ഇതോടെ കർഷകർ വൻ സാമ്ബത്തിക ബുദ്ധിമുട്ടിലാണ്. കുട്ടികളെ സ്‌കൂളിലും കോളജിലുമൊക്കെ എങ്ങനെ പറഞ്ഞയക്കും എന്ന് അറിയില്ലെന്ന് കർഷകർ പറയുന്നു.
കുടിശിക അനുദിനം വളർന്ന് ഇപ്പോള്‍ 820.28 കോടി രൂപയാണു കർഷകർക്കു നല്‍കാനുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാർച്ച്‌ 31 വരെയാണു പണം നല്‍കിയിട്ടുള്ളത്. പുഞ്ച കൃഷിയുടെ സംഭരണം ഏകദേശം തീരാറായി. വിരുപ്പു കൃഷിക്ക് നിലമൊരുക്കല്‍ തുടങ്ങി.
നെല്ലിന്റെ പണം വായ്പയായി നല്‍കിയിരിക്കുന്ന കാനറാ ബാങ്കും സർക്കാരുമായുള്ള പലിശ തർക്കം പരിഹരിച്ചെങ്കിലും കാനറ ബാങ്ക് പി.ആർ.എസ്. വാങ്ങാൻ മടിക്കുകയാണ്.

ബാങ്കിലെത്തുന്ന കർഷകരോട് പണം നല്‍കാനുള്ള ഉത്തരവ് ലഭിച്ചില്ലെന്നു പറഞ്ഞു മടക്കി അയയ്ക്കുകയാണ്. ഈ വർഷം നെല്ല് സംഭരിക്കാനായി മൂന്ന് ഘട്ടങ്ങളിലായി 557.5 കോടി രൂപയാണ് സർക്കാർ സപ്ലൈകോയ്ക്ക് നല്‍കിയത്.

ആലപ്പുഴ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പണം നല്‍കാനുള്ളത് 257 കോടി രൂപ, തൃശൂർ 128.5 കോടി, പാലക്കാട് 239.7 കോടി, കോട്ടയം 96 കോടി എനിങ്ങനെയാണ് ജില്ലതിരിച്ചുള്ള കണക്ക്.
സംസ്ഥാനത്ത് ഈ വർഷം പുഞ്ച കൃഷിചെയ്തിട്ടുള്ളത് 194961കർഷകരാണ്. സംഭരിച്ച നെല്ലിന്റെ പണം ലഭിക്കാതെ ആയതോടെ സ്വർണം പണയം വെച്ചും, വായ്പ എടുത്തും കൃഷി ചെയ്ത കർഷകർ പണം തിരികെ നല്‍കാൻ കഴിയാതെ വിഷമിക്കുകയാണ്