വടക്കൻ കുട്ടനാട്ടിൽ കൊയ്ത്ത് ആരംഭിച്ചു: നെല്ല് സംഭരിക്കാതെ മില്ലുടമകൾ മാറി നിൽക്കുന്നത് കർഷകരെ വലയ്ക്കും: പ്രതികൂല കാലാവസ്ഥ കൂടി എത്തുന്നതോടെ സംഭരണം പ്രതിസന്ധിയിലാകും.

Spread the love

കോട്ടയം: നെല്ലിന്റെ സംഭരണ വില വര്‍ധിപ്പിച്ചുവെങ്കിലും കര്‍ഷകരുടെ ആശങ്ക അവസാനിക്കുന്നില്ല. വിരിപ്പു കൃഷിയുടെ കൊയ്ത്ത് ആരംഭിച്ച സാഹചര്യത്തിലും മില്ലുടമകള്‍ പ്രതിഷേധവുമായി മാറി നില്‍ക്കുകയാണ്.
ഇതോടെ സംഭരണം അനിശ്ചിതത്വത്തിലായി.

video
play-sharp-fill

സംഭരിച്ച നെല്ലിനു പകരമായി നല്‍കുന്ന അരിയുടെ അളവ് സംബന്ധിച്ചു നിലനില്‍ക്കുന്ന തര്‍ക്കമാണു കര്‍ഷകര്‍ക്കും വിനയായിരിക്കുന്നത്.
പ്രതികൂല കാലാഥാവസ്ഥയ്ക്കൊപ്പം സംഭരണ പ്രതിസന്ധി കൂടിയാകുമ്ബോള്‍ കര്‍ഷക ദുരിതം വര്‍ധിക്കുകയാണ്.

പുഞ്ചയെ അപേക്ഷിച്ചു കുറവാണെങ്കിലും നിരവധി കര്‍ഷകര്‍ കോട്ടയം ഉള്‍പ്പടെയുള്ള ജില്ലയില്‍ വിരിപ്പുകൃഷിയില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.
ഇതോടകം പല പാടശേഖരങ്ങളിലും കൊയ്ത്ത് ആരംഭിച്ചു. പലയിടത്തും മൂന്നു മുതല്‍ പത്തു ശതമാനം വരെ കൊയ്ത്തു പൂര്‍ത്തിയായി. അവശേഷിക്കുന്ന പാടശേഖരങ്ങളില്‍ ഉടൻ കൊയ്ത്ത് ആരംഭിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടവിട്ട് മഴ പെയ്യുന്നതിനാലും തുലാവര്‍ഷ ഭീഷണി നിലനില്‍ക്കുന്നതിനാലും കൊയ്തു കൂട്ടുന്ന നെല്ലുമായി സംഭരണത്തിനായി കാത്തിരിക്കുന്നതു പ്രതിസന്ധി സങ്കീര്‍ണമാക്കും.

ഉണക്കാനും നനയാതെ മൂടിയിടാനും കര്‍ഷകര്‍ക്കും സമയവും ചെലവുമേറും. നിലവില്‍, കൊയ്ത്ത് പൂര്‍ത്തിയായ പാടങ്ങളില്‍ കര്‍ഷകര്‍ നെല്ല് സൂക്ഷിക്കുകയാണ്.
മഴ പെയ്താല്‍ നെല്ലിന് ഈപ്പമടിക്കും. ഇതു വന്‍ കിഴിവ് നെല്‍കര്‍ഷകരില്‍ നിന്നു ഈടാക്കാന്‍ അവസരമൊരുക്കം.