
കോഴിക്കോട് പതിനഞ്ചുകാരിയെ പതിമ്മൂന്നും പതിന്നാലും വയസ്സുള്ള രണ്ട് വിദ്യാർഥികള്‍ ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചു ; 6-ാം ക്ലാസുകാരൻ പീഡന ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചു, സംഭവം പുറത്ത് അറിയുന്നത് സ്‌കൂളിലെ കൗണ്‍സിലിങ്ങിനിടെ
കോഴിക്കോട് : നല്ലളത്ത് പത്താം ക്ലാസില്‍ പഠിക്കുന്ന പതിനഞ്ചുകാരിയെ പതിമ്മൂന്നും പതിന്നാലും വയസ്സുള്ള സുഹൃത്തുക്കളായ രണ്ട് വിദ്യാർഥികള്‍ ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചു.
ആറാംക്ലാസില്‍ പഠിക്കുന്ന പതിനൊന്നുകാരൻ പീഡനദൃശ്യം പകർത്തി പ്രചരിപ്പിച്ചു. നഗരത്തില്‍ നല്ലളം പോലീസ് സ്റ്റേഷൻ പരിധിയില്‍ ഒരാഴ്ച മുൻപാണ് സംഭവം.
കൗണ്‍സലിങ്ങിനിടയില്‍ പെണ്‍കുട്ടി വിവരം പുറത്തുപറഞ്ഞതോടെയാണ് ബന്ധുക്കളും അധ്യാപകരുമെല്ലാം സംഭവമറിഞ്ഞത്. തുടർന്ന്, പോലീസ് വിവരം ചൈല്‍ഡ് വെല്‍ഫെയർ കമ്മിറ്റിയെ അറിയിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിങ്കളാഴ്ച മൂന്നു വിദ്യാർഥികളെയും സിഡബ്ല്യുസിക്ക് മുൻപാകെ ഹാജരാക്കാൻ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Third Eye News Live
0