
കോഴിക്കോട് : നല്ലളത്ത് സ്വകാര്യ ബസ് ഇടിച്ച് കാൽ നടയാത്രക്കാരന് ദാരുണാന്ത്യം. നല്ലളം മാലിയംവീടുപറമ്പിൽ അലി ഹസ്സൻ (90) ആണ് അപകടത്തിൽപ്പെട്ടത്.
ഇന്ന് രാവിലെ ഒമ്പതരയോടെ നല്ലളം 19 തൊട്ടുങ്ങൽ ജുമാമസ്ജിദിന് മുന്നിലുള്ള സീബ്രാലൈനിൽ നിന്നും റോഡ് മുറിച്ച് കടക്കുമ്പോഴാണ് അപകടമുണ്ടായത്.
കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും ഒളവണ്ണയിലേക്ക് പോകുന്ന ജെറ്റ് എന്ന സ്വകാര്യബസ് ആണ് വയോധികനെ ഇടിച്ചുതെറിപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തലയ്ക്ക് ഗുരുതര പരിക്കേറ്റ വയോധികനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.