നാളേയ്ക്കായി തുടങ്ങി….

Spread the love

അജയ് തുണ്ടത്തിൽ

video
play-sharp-fill

തിരുവനന്തപുരം : കുപ്പിവള, ഓർമ്മ തുടങ്ങിയ ചിത്രങ്ങൾക്കു ശേഷം സുരേഷ് തിരുവല്ല സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘നാളേയ്ക്കായ്’. ചിത്രത്തിന്റെ പൂജയും സ്വിച്ചോണും തിരുവനന്തപുരം വേളാവൂർ ക്ഷേത്രത്തിൽ നടന്നു. സ്വിച്ചോൺ കർമ്മം പ്രശസ്ത അഭിനേത്രി ശ്രീലത നമ്പൂതിരിയാണ് നിർവ്വഹിച്ചത്.സന്തോഷ് കീഴാറ്റൂർ ആണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ദിനനാഥൻ എന്ന അവിവാഹിതനായ നാൽപ്പതുകാരൻ ബാങ്കുദ്യോഗസ്ഥന്റെയും അയാളുടെ ജീവിതത്തിലേക്ക്, ഒരു റോഡ് ആക്‌സിഡ് റിലൂടെ തികച്ചും ആകസ്മികമായി കടന്നു വരുന്ന റോസ്ലിൻ എന്ന അധ്യാപികയുടെയും വൈകാരിക ബന്ധങ്ങളുടെ കഥ പറയുന്ന സിനിമയാണ് നാളേയ്ക്കായ്. പുതിയ കാലത്ത് ബന്ധങ്ങൾ ബന്ധനങ്ങളാകുന്ന ഒരു കാലഘടനയിൽ, വൈകാരികമായ അവഗണനകൾക്കും തിരസ്‌ക്കരണങ്ങൾക്കും സമാശ്വാസമായി നമ്മളെത്തിപ്പിടിക്കുന്ന കരുതലിന്റെയും സ്വീകാര്യതയുടെയും കഥ പറയുന്ന ചിത്രം കൂടിയാണ് നാളേയ്ക്കായ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേന്ദ്ര കഥാപാത്രമായ ദിനനാഥിനെ സന്തോഷ് കീഴാറ്റർ അവതരിപ്പിക്കുമ്പോൾ റോസ് ലിനെ പുതുമുഖമായ ബെന്ന ജോണും ലോറൻസ് ഡിക്കോസ്റ്റയെ സജീവ് വ്യാസയും അവതരിപ്പിക്കുന്നു. ബാനർ, നിർമ്മാണം സൂരജ് ശ്രുതി സിനിമാസ്, സംവിധാനം സുരേഷ് തിരുവല്ല , എക്‌സി: പ്രൊഡ്യൂസർ ആഷാഡം ഷാഹുൽ, വിനോദ് അനക്കാപ്പാറ, കഥ, തിരക്കഥ, സംഭാഷണം വി കെ അജിതൻകുമാർ, ഛായാഗ്രഹണം പുഷ്പൻ ദിവാകരൻ, എഡിറ്റിംഗ് കെ ശ്രീനിവാസ് , പ്രൊ. കൺട്രോളർ ചന്ദ്രദാസ്, പ്രൊ: എക്‌സി.. സുനിൽ പനച്ചിമൂട്, ഗാനരചന ജയദാസ് , സംഗീതം, പശ്ചാത്തല സംഗീതം രാജീവ് ശിവ, ആലാപനം സരിത രാജീവ്, കല രാധാകഷ്ണൻ, വസ്ത്രാലങ്കാരം സൂര്യാ ശ്രീകുമാർ , ചമയം അനിൽ നേമം, ചീഫ് അസ്സോ: ഡയറക്ടർ കിരൺ റാഫേൽ , സഹസംവിധാനം ഹാരിസ്, അരുൺ, സ്റ്റിൽസ് ഷാലു പേയാട്, യൂണിറ്റ് ചിത്രാഞ്ജലി, ഡിസൈൻസ് മീഡിയാ സെവൻ, പി ആർ ഓ അജയ് തുണ്ടത്തിൽ.സന്തോഷ് കീഴാറ്റൂർ, സിദ്ധാർത്ഥ് ശിവ , കൃഷ്ണപ്രസാദ്, സജീവ് വ്യാസ, ഷിബുലബാൻ, നൗഷാദ് ഷാഹുൽ, ജയ്‌സപ്പൻ മത്തായി, ആർ ജെ സുരേഷ്, പ്രണവ്, ശ്രീലതാ നമ്പൂതിരി , ബെന്ന ജോൺ, നന്ദന, ആമി, ആശാ നായർ, മണക്കാട് ലീല എന്നിവർ അഭിനയിക്കുന്നു.തിരുവനന്തപുരവും പരിസര പ്രദേശങ്ങളുമാണ് ലൊക്കേഷൻ.