video
play-sharp-fill

ക്ഷേത്രക്കുളത്തിൽ നീന്തൽ പഠിച്ച നാലാം ക്ലാസുകാരി വേമ്പനാട് കായൽ 11 കിലോമീറ്റർ നീന്തിക്കയറാൻ ഒരുങ്ങുന്നു: വൈക്കം സ്വദേശി സൂര്യഗായത്രി 22 – ന് കായൽ കീഴടക്കി ലോക റിക്കാർഡിലേക്ക് .

ക്ഷേത്രക്കുളത്തിൽ നീന്തൽ പഠിച്ച നാലാം ക്ലാസുകാരി വേമ്പനാട് കായൽ 11 കിലോമീറ്റർ നീന്തിക്കയറാൻ ഒരുങ്ങുന്നു: വൈക്കം സ്വദേശി സൂര്യഗായത്രി 22 – ന് കായൽ കീഴടക്കി ലോക റിക്കാർഡിലേക്ക് .

Spread the love

വൈക്കം: വേമ്പനാട്ടുകായൽ നീന്തി കീഴടക്കാനൊരുങ്ങി വൈക്കത്തുനിന്നും ഒൻപതുകാരി പെൺകുട്ടി.
ആലപ്പുഴ ജില്ലയിലെ ചേർത്തല കരിയിൽ കൂമ്പേൽ കടവിൽനിന്നും കോട്ടയം ജില്ലയിലെ വൈക്കം കായലോര ബീച്ച് വരെയുള്ള വേമ്പനാട് കായലിന്റെ ഏറ്റവും ദൈർഘ്യമേറിയ

11കിലോമീറ്റർ ദൂരം നീന്തി കയറി വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കാർഡ്സിൽ ഇടം നേടാനാണ് വൈക്കം പരുത്തിമുടി പുളിഞ്ചുവട് നെടുവേലി മഠത്തിപ്പറമ്പ് സുമിഷിൻ്റേയും രാഖിയുടേയും മകളും ലിസ്യു ഇംഗ്ലീഷ് സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിയുമായ സുര്യഗായത്രി ഒരുങ്ങുന്നത്.

22ന് രാവിലെ 7.30ന് ഇരുകൈകളും ബന്ധിച്ചാണ് ഗായത്രിയെന്ന കല്ലു നീന്തുന്നത്. വേമ്പനാട് കായലിലും വൈക്കത്തെ അമ്പലകുളത്തിലുമാണ് ഗായത്രി നീന്തൽ അഭ്യസിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നീന്തൽ പരിശീലകനായ വില്യംപുരുഷോത്തമന്റെയും വി.എം. രാജേഷിന്റെയും ശിക്ഷണത്തിലാണ് കല്ലു വേമ്പനാട് കായൽ നീന്തുവാൻ ഒരുങ്ങുന്നത്. കാലാവസ്ഥ

അനുകൂലമാണെങ്കിൽ ഒരുമണിക്കൂർ മുപ്പതുമിനിട്ടിനകം നീന്തിക്കയറാൻ സാധിക്കുമെന്ന് പ്രോഗ്രാം കോഡിനേറ്റർ ഷിഹാബ് കെ. സൈനു അറിയിച്ചു.