
രാമപുരം: കര്‍ക്കിടക മാസത്തിന്‍റെ പുണ്യ നാളുകളില്‍ ശ്രീരാമലക്ഷമണ-ഭരത ശത്രുഘ്‌ന ക്ഷേത്രങ്ങളില്‍ ഒരേ ദിവസം ദര്‍ശനം നടത്തുന്ന നാലമ്പല ദര്‍ശനത്തിന് രാമപുരത്തെ ക്ഷേത്രങ്ങള്‍ ഒരുങ്ങി.
ജൂലൈ 17 മുതല്‍ ആഗസ്റ്റ് 16 വരെ എല്ലാ ജില്ലകളില്‍നിന്നും നാലമ്പല തീര്‍ഥാടനയാത്രകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ക്ഷേത്രങ്ങള്‍ തമ്മിലുള്ള ദൂരം മൂന്ന് കിലോമീറ്റര്‍ മാത്രമായതിനാല്‍ ചുരുങ്ങിയ സമയംകൊണ്ട് ദര്‍ശനം നടത്തുവാന്‍ സാധിക്കും.
രാമപുരത്തെ ശ്രീരാമസ്വാമിക്ഷേത്രത്തിലും തുടര്‍ന്ന് കുടപ്പുലം ലക്ഷമണസ്വാമി ക്ഷേത്രത്തിലും അമനകര ശ്രീഭരതസ്വാമി ക്ഷേത്രത്തിലും മേതിരി ശത്രുഘ്ന സ്വാമിക്ഷേത്രത്തിലും ദര്‍ശനം നടത്തിയ ശേഷം വീണ്ടും ശ്രീരാമസ്വാമിയെ ദര്‍ശനം

Whatsapp Group 1 | Whatsapp Group 2 |Telegram Group
നടത്തുന്നതോടെ നാലമ്ബലദര്‍ശനം പൂര്‍ണമാകുന്നു തീര്‍ഥാടകര്‍ക്ക് മഴ നനയാതെ ക്യൂ നില്‍ക്കുന്നതിന് പന്തല്‍ സംവിധാനങ്ങളും വാഹന പാര്‍ക്കിംഗിന് വിപുലമായ സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ഇന്‍ഫര്‍മേഷന്‍ സെന്‍ററുകളും വോളന്‍റിയര്‍മാരുടെ സേവനവും നാല് ക്ഷേത്രങ്ങളിലും ലഭ്യമാണ്.
അമനകര ഭരതസ്വാമി ക്ഷേത്രത്തില്‍ എല്ലാ ദിവസവും അന്നദാനം ഉണ്ടായിരിക്കും. ആരോഗ്യപ്രവര്‍ത്തകരുടെ സേവനവും നാല് ക്ഷേത്രങ്ങളിലും ഉണ്ടായിരിക്കും.
കര്‍ക്കിടമാസത്തില്‍ ദര്‍ശനസമയം പുലര്‍ച്ചെ അഞ്ചു മുതല്‍ രാവിലെ 12 വരെയും വൈകുന്നേരം അഞ്ചു മുതല്‍ 7.30 വരെയും ആയിരിക്കും.