play-sharp-fill
നക്ഷത്ര ഇനി നക്ഷത്രങ്ങളുടെ ലോകത്ത്…..!  പിതാവിന്റെ വെട്ടേറ്റുമരിച്ച ആറ്  വയസുകാരിയുടെ മൃതദേഹം സംസ്കരിച്ചു; കുരുന്നിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് പ്രിയപ്പെട്ടവരും നാട്ടുകാരും…. !

നക്ഷത്ര ഇനി നക്ഷത്രങ്ങളുടെ ലോകത്ത്…..! പിതാവിന്റെ വെട്ടേറ്റുമരിച്ച ആറ് വയസുകാരിയുടെ മൃതദേഹം സംസ്കരിച്ചു; കുരുന്നിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് പ്രിയപ്പെട്ടവരും നാട്ടുകാരും…. !

സ്വന്തം ലേഖിക

മാവേലിക്കര: പിതാവിന്റെ വെട്ടേറ്റുമരിച്ച ആറുവയസുകാരി നക്ഷത്രയുടെ മൃതദേഹം സംസ്കരിച്ചു.


പത്തിയൂരിലെ വീട്ടില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ നൂറുകണക്കിന് പേരാണ് വിങ്ങുന്ന ഹൃദയവുമായി കുരുന്നിന് അന്ത്യാഞ്ജലി അര്‍പ്പിക്കാൻ എത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നക്ഷത്രയുടെ കുസൃതിച്ചിരി നിറഞ്ഞ ചിത്രംകണ്ട് ചിലര്‍ വാവിട്ട് നിലവിളിച്ചു.
ബുധനാഴ്ച വൈകിട്ട് 7.30നാണ് നക്ഷത്രയെ മാവേലിക്കര പുന്നമൂട് ആനക്കൂട്ടില്‍ ശ്രീമഹേഷ് (38) കൊലപ്പെടുത്തിയത്.

ബഹളം കേട്ട് ഓടിയെത്തിയ അമ്മ സുനന്ദയേയും (62) ഇയാള്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു. സംഭവമറിഞ്ഞെത്തിയ സമീപവാസികളെ ഇയാള്‍ മഴുകാട്ടി ഭീഷണിപ്പെടുത്തി.

ആക്രമിക്കാനും ശ്രമിച്ചു. പൊലീസ് എത്തി കീഴ്‌പ്പെടുത്തിയാണ് കസ്റ്റഡിയിലെടുത്തത്. ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരുന്ന സുനന്ദ ഇന്നലെ വീട്ടിലെത്തി.

നക്ഷത്രയുടെ അമ്മ വിദ്യ മൂന്നുവര്‍ഷം മുൻപ് ആത്മഹത്യ ചെയ്തിരുന്നു. പത്തിയൂരില്‍ വിദ്യയുടെ വീട്ടുവളപ്പിലായിരുന്നു നക്ഷത്രയുടെയും സംസ്‌കാരം.