തെളിവ് ലഭിക്കാതിരിക്കാൻ പൂർണ നഗ്നനായി കടയിൽ കയറി; എംഎൽഎയുടെ ഡ്രൈക്ലീനിങ്ങ് സെന്ററിൽ മോഷണം; തുണിക്കെട്ടുമെടുത്ത് സ്ഥലം വിട്ട കള്ളൻ സിസിടിവിയിൽ കുടുങ്ങി

തെളിവ് ലഭിക്കാതിരിക്കാൻ പൂർണ നഗ്നനായി കടയിൽ കയറി; എംഎൽഎയുടെ ഡ്രൈക്ലീനിങ്ങ് സെന്ററിൽ മോഷണം; തുണിക്കെട്ടുമെടുത്ത് സ്ഥലം വിട്ട കള്ളൻ സിസിടിവിയിൽ കുടുങ്ങി

സ്വന്തം ലേഖകൻ

കോഴിക്കോട്: തെളിവ് ലഭിക്കാതിരിക്കാൻ പൂർണ നഗ്നനായി കടയിൽ കയറി മോഷണം. കോഴിക്കോട് നോർത്ത് എംഎൽഎ തോട്ടത്തിൽ രവീന്ദ്രന്റെ ഡ്രൈക്ലീനിങ്ങ് സെന്ററിലാണ് കഴിഞ്ഞ ദിവസം രാത്രി കള്ളൻ കയറിയത്.

കോഴിക്കോട് നഗരമധ്യത്തിലുള്ള വണ്ടർ ക്ലീൻ എന്ന ഡ്രൈക്ലീനിങ്ങ് സെന്ററിലാണ് മോഷണം നടന്നത്. മേൽക്കൂരയിലെ ഷീറ്റ് കമ്പിപ്പാര ഉപയോഗിച്ച് കുത്തിക്കീറിയാണ് മോഷ്ടാവ് അകത്തുകടന്നത്. പൂർണ നഗ്നനായിട്ടായിരുന്നു കള്ളൻ കയറിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏറെനേരം പരതിയെങ്കിലും പക്ഷെ ഒന്നും ലഭിച്ചില്ല. ഡ്രൈ ക്ലീനിങ് ചെയ്ത വസ്ത്രങ്ങൾ സൂക്ഷിക്കുന്ന ഭാഗത്തേക്കുള്ള ഇരുമ്പ് വാതിൽ തുറക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് കടയിലിരുന്ന പഴയ തുണിക്കെട്ടുമെടുത്ത് കള്ളൻ സ്ഥലംവിടുകയായിരുന്നു.

ഈ സ്ഥാപനത്തിന്റെ തൊട്ടടുത്തുള്ള ഐഎൻടിയുസി ഓഫീസിലും കള്ളൻ കയറിയിട്ടുണ്ട്. ഇവിടുത്തെ അലമാര തകർത്തിട്ടുണ്ടെങ്കിലും ഒന്നും മോഷണം പോയിട്ടില്ല. നടക്കാവ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.