പേയ്മെന്റ് സീറ്റ് വേണ്ട, കഴിവും പ്രാപ്തിയുമുള്ള നേതാക്കള്‍ ഇവിടെ ഉണ്ട്; പെരിന്തല്‍മണ്ണയില്‍ നജീബ് കാന്തപുരത്തിനെതിരെയും പോസ്റ്ററുകള്‍

Spread the love

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ നജീബ് കാന്തപുരത്തിനെതിരെ പോസ്റ്ററുകള്‍. നജീബ് കാന്തപുരം പെരിന്തല്‍മണ്ണയില്‍ വേണ്ടെന്നും കഴിവും പ്രാപൃതിയുമുള്ള മൂന്ന് യുവ നേതാക്കള്‍ പെരിന്തല്‍മണ്ണയില്‍ ഉണ്ടെന്നുമാണ് പോസ്റ്ററിലുള്ളത്. കെ മുസ്തഫ, എ കെ നാസർ മാസ്റ്റർ, ഉസ്മാൻ താമരത്ത് എന്നിവർ യോഗ്യരെന്നും പേയ്മെന്റ് സീറ്റ് അവസാനിപ്പിക്കണമെന്നും എന്നും ഫ്ലെക്സ് ബോർഡിലുണ്ട്. പട്ടാമ്പി റോഡ്, കരിങ്കല്ലത്താണി എന്നിവിടങ്ങളില്‍ ആണ് ബോർഡ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

video
play-sharp-fill

അതേ സമയം യുഡിഎഫില്‍ ആശയക്കുഴപ്പം ഉണ്ടാക്കാൻ ഇടത്പക്ഷമാണ് ബോർഡ് സ്ഥാപിച്ചത് എന്ന് മുസ്ലിം ലീഗ് ആരോപിക്കുന്നു. മുസ്‌ലിം ലീഗ് പോരാളികള്‍ എന്ന പേരില്‍ ആണ് ഫ്ലെക്സ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.