play-sharp-fill
നെയ്യാറ്റിൻകരയിലെ ആത്മഹത്യ ; ബാങ്കിന് പങ്കില്ലെന്ന് പൊലിസ്

നെയ്യാറ്റിൻകരയിലെ ആത്മഹത്യ ; ബാങ്കിന് പങ്കില്ലെന്ന് പൊലിസ്

സ്വന്തംലേഖിക

കൊച്ചി : നെയ്യാറ്റിൻകര സ്വദേശി ലേഖയും മകളും തീ കൊളുത്തി മരിച്ച സംഭവത്തിനു കാരണം ബാങ്കിന്റെ ജപ്തി നടപടികളാണെന്നതിന് തെളിവില്ലെന്നും കുടുംബപ്രശ്‌നങ്ങൾ നിമിത്തം ആത്മഹത്യ ചെയ്യുകയാണെന്ന കുറിപ്പ് കണ്ടെടുത്തിരുന്നെന്നും പൊലീസ് ഹൈക്കോടതിയിൽ വ്യക്തമാക്കി. ജപ്തി നടപടികൾ തടയണമെന്നാവശ്യപ്പെട്ട് ലേഖ ഭർത്താവ് ചന്ദ്രൻരുദ്രനൊപ്പം നൽകിയ ഹർജിയിലാണ് പൊലീസ് ഇക്കാര്യം വിശദീകരിച്ചത്.നേരത്തെ ഹർജി പരിഗണിച്ച ഹൈക്കോടതി അന്വേഷണ ഉദ്യോഗസ്ഥനായ വെള്ളറട സി.ഐ ബിജു വി. നായരെ കക്ഷി ചേർത്ത് സ്റ്റേറ്റ്‌മെന്റ് നൽകാൻ നിർദേശിച്ചിരുന്നു. സ്ത്രീധന പീഡനമാണ് ആത്മഹത്യക്ക് കാരണമെന്ന് തെളിവുണ്ട്. ബാങ്കിന്റെ ചീഫ് മാനേജർ, ലോൺ മാനേജർ എന്നിവരെ ചോദ്യം ചെയ്തിരുന്നു. ജപ്തി നടപടികളുടെ ഭാഗമായുള്ള അഭിഭാഷക കമ്മിഷന്റെ മൊഴിയെടുക്കാൻ കോടതിയുടെ അനുമതി തേടിയിട്ടുണ്ട്.
വീട് ഇനി ആവശ്യമില്ല


ലേഖയും കുടുംബവും താമസിച്ച വീട്ടിലെ അന്വേഷണവും തെളിവെടുപ്പും കഴിഞ്ഞെന്നും ഇനി അന്വേഷണത്തിനായി വീട് ആവശ്യമില്ലെന്നും സ്റ്റേറ്റ്‌മെന്റിൽ വിശദീകരിച്ചിട്ടുണ്ട്. ലേഖയും മകളും മരിച്ചു. ചന്ദ്രനും അമ്മയും അറസ്റ്റിലായി. അവകാശികൾ ഇല്ലാത്തതിനാൽ താക്കോൽ മാരായമുട്ടം പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിട്ടുണ്ട്. സംഭവം നടന്ന വീട് ജപ്തി നടപടികൾക്കായി വിട്ടുകൊടുക്കാൻ പൊലീസിനാവുമോയെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു.
ലേഖയുടെ ഹർജി തീർപ്പാക്കി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലേഖ ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് ബാങ്കിന്റെ ജപ്തി നടപടികൾക്കെതിരെ നൽകിയ ഹർജിയിലെ തുടർ നടപടി ഹൈക്കോടതി അവസാനിപ്പിച്ചു. കേരളത്തിലെ ദൗർഭാഗ്യകരമായ സാമൂഹ്യാന്തരീക്ഷം പ്രതിഫലിപ്പിക്കുന്ന കേസാണിതെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. വായ്പയെടുത്ത തുക തിരിച്ചെടുക്കാൻ കഴിയാതെ വരുന്നതോടെ എല്ലാം നഷ്ടപ്പെടുത്തുന്ന തരത്തിൽ ചിന്തിക്കാനാവാത്ത കാര്യങ്ങൾ ചെയ്യുന്ന സാഹചര്യമുണ്ട്. കേസിൽ കുടുംബപ്രശ്‌നങ്ങളാണ് കാരണമെന്നും ബാങ്കിന് പങ്കില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ആ നിലയ്ക്ക് തുടർനടപടികൾ ആവശ്യമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.