video
play-sharp-fill

279 പേര്‍ക്ക് തലയില്‍ ഒരു മുടി പോലുമില്ലാതായ്, ജില്ലയില്‍ വീണ്ടും ആശങ്ക; നഖങ്ങളും ഒപ്പം കൊഴിയുന്നു

279 പേര്‍ക്ക് തലയില്‍ ഒരു മുടി പോലുമില്ലാതായ്, ജില്ലയില്‍ വീണ്ടും ആശങ്ക; നഖങ്ങളും ഒപ്പം കൊഴിയുന്നു

Spread the love

മുംബൈ:ഒരാഴ്ചകൊണ്ട് തലയിൽ ഒരു മുടിപോലും അവശേഷിക്കാത്ത വിധം അസാധാരണ മുടികൊഴിച്ചില്‍ റിപ്പോർട്ട് ചെയ്യപ്പെട്ട ജില്ലയില്‍ ആളുകളുടെ നഖങ്ങളും കൊഴിയുന്നു.മഹാരാഷ്ട്രയിലെ ബുല്‍ദാന ജില്ലയിലുള്ള നാല് ഗ്രാമങ്ങളിലാണ് ഈ പുതിയ ആരോഗ്യ പ്രശ്നം റിപ്പോർട്ട് ചെയ്തത്.മുപ്പതിലധികം പേരുടെ നഖങ്ങളാണ് ഇതുവരെ തനിയെ കൊഴിഞ്ഞുപോവുകയും പൊടിഞ്ഞുപോവുകയും ചെയ്തത്.

കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളിലായാണ് ഷെഗാവ് താലൂക്കിലെ നാല് ഗ്രാമങ്ങളില്‍ മുപ്പതിലേറെ പേർക്ക്,നഖം കൊഴിയുന്നത് ശ്രദ്ധയില്‍പ്പെട്ടതെന്ന് സർപഞ്ച് റാം തർക്കർ പറഞ്ഞു.ഇതിനെ തുടർന്നാണ് നഖ വൈകല്യം കണ്ടെത്തിയതെന്നും ബുല്‍ദാനിലെ ഹെല്‍ത്ത് ഓഫീസർ ഡോ. അനില്‍ ബങ്കർ പറഞ്ഞു.ചിലരുടെ നഖങ്ങള്‍ പൂർണമായി കൊഴിഞ്ഞുപോയി. അവർക്ക് പ്രാഥമിക ചികിത്സ നല്‍കി. വിദഗ്ധ പരിശോധന നടത്തുമെന്നും ഹെല്‍ത്ത് ഓഫീസർ അറിയിച്ചു.

ആദ്യ രണ്ടു ദിവസങ്ങളിൽ നഖങ്ങൾ പൊട്ടുകയും,പിന്നീട് കൊഴിയുകയും ചെയ്തപ്പോൾ, ജില്ലാ ഹെല്‍ത്ത് ഓഫീസറെയും,ആയുഷ് മന്ത്രി പ്രതാപ് റാവു ജാദവ് എന്നിവരെയും വിവരം അറിയിച്ചു.ഇതിനെ തുടർന്ന് ആരോഗ്യ ഉദ്യോഗസ്ഥരുടെ ഒരു സംഘം ഗ്രാമങ്ങള്‍ സന്ദർശിച്ച്‌ ഇക്കാര്യം അന്വേഷിക്കുകയും,വിദഗ്ധ പരിശോധനയ്ക്കായി രക്തസാംപിളുകൾ ശേഖരിക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബുല്‍ദാന ജില്ലയിലെ ബൊർഗാവ്, കല്‍വാദ്, ഹിൻഗ്ന എന്നീ ഗ്രാമങ്ങളിൽ 2024 ഡിസംബർ മുതല്‍ 2025 ജനുവരി വരെ 279 പേർക്കാണ് അസാധാരണമായ രീതിയില്‍ മുടി കൊഴിച്ചില്‍ അനുഭവപ്പെട്ടത്.തലമുടി വേരോടെ ഊര്‍ന്നുപോകുന്ന അവസ്ഥയായിരുന്നു.മുടി കൊഴിച്ചില്‍ ആരംഭിച്ചു കഴിഞ്ഞ് മൂന്നു നാലു ദിവസങ്ങള്‍ക്കുള്ളില്‍ തല കഷണ്ടിയാകുന്ന സ്ഥിതി വന്നതോടെ ജനങ്ങള്‍ പരിഭ്രാന്തരായി.

ഗോതമ്പിലെ സെലീനിയത്തിന്‍റെ ഉയർന്ന തോതിലുള്ള സാന്നിധ്യം കാരണമാണ് ഇത് സംഭവിച്ചതെന്ന് പിന്നീട് വ്യക്തമായി.തലവേദന, പനി, തല ചൊറിച്ചില്‍, ഛർദി, വയറിളക്കം അടക്കമുള്ള ലക്ഷണത്തോടെയായിരുന്നു ഗ്രാമീണരില്‍ ഏറിയ പേർക്കും മുടി കൊഴിച്ചില്‍ ആരംഭിച്ചത്.രക്തം, മൂത്രം, മുടി സാംപിള്‍ പരിശോധനയില്‍ സെലീനിയത്തിന്റെ ഉയർന്ന സാന്നിധ്യം സ്ഥിരീകരിച്ചു.

ഉപാപചയ പ്രവർത്തനങ്ങളില്‍ നിർണായകമായ ധാതുവാണ് സെലീനിയം. തൈറോയിഡിന്‍റെ പ്രവർത്തനം, രോഗ പ്രതിരോധ ശേഷിയിലടക്കം സെലീനിയത്തിന് പങ്കുണ്ട്.സെലീനിയത്തിന്‍റെ ഉയർന്ന സാന്നിധ്യം തലചുറ്റല്‍, ഛർദി, വയറിളക്കം, വയറുവേദന അടക്കമുള്ളവയ്ക്ക് കാരണമാവുന്നു.വലിയ അളവില്‍ സെലീനിയം ശരീരത്തിലെത്തുന്നത് നഖം പൊട്ടാനും മുടി കൊഴിയാനും കാരണമാകുന്നുവെന്നും വിദഗ്ധർ പറയുന്നു. നിലവിലെ നഖം കൊഴിച്ചിലിന് കാരണവും സെലിനിയമാകാമെന്നാണ് ആരോഗ് വിദഗ്ധരുടെ പ്രാഥമിക നിഗമനം. വിദഗ്ധ പരിശോധനയ്ക്ക് ശേഷം മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കൂ,