നഖങ്ങൾ വൃത്തിയായി സൂക്ഷിക്കാൻ ഇതാ കുറച്ചു ടിപ്സ്

Spread the love

നഖത്തിന് ചുറ്റുമുള്ള ഭാഗങ്ങള്‍ കൃത്യമായി വൃത്തിയാക്കാന്‍ ശ്രദ്ധിക്കണം. നഖത്തിന് ചുറ്റുമുള്ള ഭാഗങ്ങളില്‍ ധാരാളം പൊടിയും അഴുക്കും അടിയാനുള്ള സാധ്യതകള്‍ കൂടുതലാണ്. മാത്രമല്ല നഖങ്ങളിലേക്ക് അണുബാധയുണ്ടാകുന്നതും ഇതുവഴിയാണ്. ‘ക്യൂട്ടിക്കിള്‍ പുഷര്‍’ ഉപയോഗിച്ചോ അല്ലാതെയോ ഈ ഭാഗങ്ങള്‍ വൃത്തിയാക്കാം.

ക്രീമോ മറ്റെന്തെങ്കിലും ഓയിലുകളോ ഉപയോഗിക്കുന്നതിന് പകരം പല തവണയായി വെള്ളമുപയോഗിച്ച് മാത്രം നഖങ്ങളും വിരലുകളും കഴുകുക.

ആവശ്യത്തിന് പ്രോട്ടീന്‍ ശരീരത്തിന് കിട്ടാതാകുമ്പോഴാണ് സ്വാഭാവികമായി നഖം പൊട്ടുകയോ വിള്ളലുകളുണ്ടാവുകയോ ചെയ്യുന്നത്. പ്രോട്ടീനൊപ്പം ബയോറ്റിന്‍, സിങ്ക്, അയണ്‍ എന്നിവയടങ്ങിയ ഭക്ഷണം കൂടുതല്‍ കഴിക്കുന്നത് നഖത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൃത്യമായ ഇടവേളകളില്‍ നഖം ഘടന വരുത്തണം. ഇതിനായി ഒരു നെയ്ല്‍ ബഫര്‍ ഉപയോഗിക്കാവുന്നതാണ്. ആഴ്ചയിലൊരിക്കല്‍ ഘടന വരുത്തുന്നതിലൂടെ നഖത്തിന്റെ ഭംഗി എല്ലാ ദിവസവും ഒരുപോലെ സൂക്ഷിക്കാം.

ഫേഷ്യല്‍ ചെയ്യുന്നത് പോലെ തന്നെ പ്രധാനമാണ് മാനിക്യൂര്‍ ചെയ്യുന്നതും. ഇതിന് ഒരു സമയം കണ്ടെത്തി അത് എല്ലാ മാസവും മുടങ്ങാതെ തുടരുക.

ഇനി കയ്യും നഖവും വൃത്തിയാക്കാം.

ഇതിനായി ചെറുചൂട് വെള്ളത്തിൽ അൽപം ഉപ്പും, നാരങ്ങ നീരും, കുറച്ച് ഷാംപൂവും ചേർത്ത് യോജിപ്പിക്കുക. ഇതിലേക്ക് കൈകൾ മുക്കി വയ്ക്കുക. കുറഞ്ഞത് 5 മുതൽ 7 മിനിറ്റില്‍ കൂടുതല്‍ മുക്കിവയ്ക്കണം.

7 മിനുട്ടിൽ കൂടാനും പാടില്ല. ക്യൂട്ടിക്കിൾ പുഷർ ഉപയോഗിച്ച് നഖത്തിന്റെ ഭാഗം നന്നായി ഷേപ്പ് ചെയ്യുക. മുറിവ് ഉണ്ടാവാതിരിക്കാൻ ശ്രദ്ധിക്കുക. ക്യൂട്ടിക്കിളിൽ അൽപം എണ്ണ ഉപയോഗിച്ച് മസാജ് ചെയ്യാനും മറക്കരുത്. ശേഷം കൈ നന്നായി തുടച്ച് വൃത്തിയാക്കുക.

നെയിൽ പോളിഷിട്ട് വൃത്തിയാക്കാം

കൈകൾ വൃത്തിയാക്കിയ ശേഷം ഇനി കൈകൾക്ക് ഒരൽപം ഭംഗി കൂട്ടാം. ഇതിനായി കൈൾക്ക് ഇണങ്ങുന്ന നിറത്തിലൊരു നെയിൽ പോളിഷ് കണ്ടെത്തി ഇടുക. ഇത് ഉണങ്ങിയ ശേഷം നല്ലൊരു മോയ്‌സ്ച്വറൈസര്‍ പുരട്ടുക.

ഇതിനായി പരിശുദ്ധമായ വെളിച്ചെണ്ണയും കറ്റാര്‍ വാഴ ജെല്ലും തുല്യ അളവില്‍ കലര്‍ത്തി ഉപയോഗിക്കാവുന്നതാണ്. ഇത് പോളിഷ് ഇടുന്നതിന് ശേഷമോ മുൻപോ ചെയ്യാം.