
മുബൈ: മഹാരാഷ്ട്രയിലെ നാഗ്പുരിൽ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി റിജു (42) ഭാര്യ പ്രിയ (40) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്ന് പൊലീസ് അറിയിച്ചു. വാടകവീട്ടിൽ ബുധനാഴ്ച രാത്രിയാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തുന്നത്.
ഭാര്യയുടെ കാൻസർ ചികിൽസയെ തുടർന്നുള്ള ബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്നാണ് പൊലീസ് പറയുന്നത്. വാടകവീട്ടിൽ ബുധനാഴ്ച രാത്രിയാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തുന്നത്