മിനിട്ടുകൾ നീണ്ട നഗ്നതാ പ്രദർശനം; നാട്ടുകാരുടെ വക കിടിലൻ ചൂരൽ കഷായം; നാട്ടിൽ കണ്ടു പോകരുതെന്ന താക്കീതിൽ യുവാവിനെ വണ്ടിയിൽ കേറ്റി വിട്ടു.

Spread the love

സ്വന്തം ലേഖകൻ
ആലുവ : പെരുമ്പാവൂർ ബസ് സ്റ്റോപ്പിനു സമീപം നഗ്നതാ പ്രദര്‍ശനം നടത്തിയയാള്‍ക്ക് നാട്ടുകാരുടെ വക ചൂരല്‍ കഷായം.

സ്ത്രീകളും കുട്ടികളും അടക്കമുള്ള യാത്രക്കാരുടെ മുന്നിലാണ് സാമൂഹിക വിരുദ്ധന്‍ 20 മിനിറ്റിലേറെ അഴിഞ്ഞാടിയത്.

പൊലീസ് എത്തിയെങ്കിലും മനുഷ്യാവകാശ പ്രശ്നങ്ങള്‍ ഭയന്ന് ഒന്നും ചെയ്യാതെ നോക്കി നിന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സഹികെട്ട നാട്ടുകാര്‍ പൊലീസ് ജീപ്പിലിരുന്ന ചൂരലുകള്‍ എടുത്തു യുവാവിനെ പൊതിരെ തല്ലി. ഇനി മേലാൽ ആലുവയില്‍ കാണരുതെന്ന മുന്നറിയിപ്പോടെ യുവാവിനെ വണ്ടിയില്‍ കയറ്റി വിട്ടു .