
സ്വന്തം ലേഖിക
കോട്ടയം: പ്രാര്‍ത്ഥനയ്ക്കായി പള്ളിയില്‍ കയറിയ വിദ്യാര്‍ത്ഥിനിയുടെ മൊബൈലും പണവും അടങ്ങിയ ബാഗ് മോഷ്ടിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു.
ഇടുക്കി കട്ടപ്പന തൈക്കരിയില് വീട്ടില്‍ നാരായണന് മകന് പ്രദീപ് കുമാര്‍ (40) നെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ ദിവസം നാഗമ്പടം സെന്റ് ആന്റണീസ് പള്ളിയില്‍ എത്തിയ അയര്‍ക്കുന്നം സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയുടെ ബുക്കുകളും മൊബൈല്‍ ഫോണും പണവും അടങ്ങിയ ബാഗ് മോഷ്ടിച്ചു കടന്നുകളയുകയായിരുന്നു. ബാഗ് പള്ളിയുടെ അരികില്‍ വെച്ച് പ്രാര്‍ത്ഥനക്കായി നിന്ന സമയത്താണ് ഇയാള്‍ ബാഗുമായി കടന്നു കളഞ്ഞത്.
വിദ്യാര്‍ഥിനിയുടെ പരാതിയെ തുടര്‍ന്ന് കോട്ടയം ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും, ശാസ്ത്രീയമായ പരിശോധനയിലൂടെ ഇയാളാണ് മോഷ്ടിച്ചതെന്ന് കണ്ടെത്തുകയും, തുടര്‍ന്ന് നടത്തിയ തിരച്ചിലിനോടുവില്‍ ഇയാളെ പിടികൂടുകയുമായിരുന്നു.
ഇടുക്കി സ്വദേശിയായ ഇയാള്‍ കുറച്ചു നാളുകളായി കോട്ടയത്തും സമീപപ്രദേശങ്ങളിലുമായി ഹോംനേഴ്സ് ആയി ജോലി ചെയ്തു വരികയായിരുന്നു. പ്രതീപിന് ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളില്‍ സമാനമായ കേസുകള്‍ നിലവിലുണ്ട്.
കോട്ടയം ഈസ്റ്റ് സ്റ്റേഷന് എസ്.എച്ച്.ഓ യു.ശ്രീജിത്ത്, എസ്.ഐ അനുരാജ് എം.എച്ച്, സി.പി.ഓമാരായ അജിത്ത് എ.വി, അജേഷ് ജോസഫ് എന്നിവരാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.