
സ്വന്തം ലേഖിക
കോട്ടയം: മാല മോഷണ കേസിൽ അന്യസംസ്ഥാന സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു.
വെസ്റ്റ് ബംഗാൾ സ്വദേശിയായ ബിസ്വാജിത്ത് ഘോരായി(22) നെയാണ് ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നലെ വൈകിട്ട് നാഗമ്പടത്തുള്ള ആര്യാസ് ഗ്രാൻഡ് ഹോട്ടലിന് സമീപം വച്ച് വഴിയിലൂടെ നടന്നു പോവുകയായിരുന്ന വീട്ടമ്മയുടെ കഴുത്തിൽ കിടന്ന സ്വർണമാല ഇയാൾ പൊട്ടിച്ചെടുത്ത് കടന്നു കളയുകയായിരുന്നു.
പരാതിയെ തുടർന്ന് ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും മോഷ്ടാവിനെ കണ്ടെത്തി ഇയാളെ പിടികൂടുകയുമായിരുന്നു.
കോട്ടയം ഈസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ യൂ. ശ്രീജിത്ത്, എസ്.ഐ അനുരാജ്, ജിജി ലൂക്കോസ്, സി.പി.ഓ പ്രതീഷ് രാജ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.