video
play-sharp-fill
കോട്ടയം നഗരസഭയിൽ മൃതദേഹങ്ങളോട് അനാദരവ്: അധികൃതരുടെ അനാസ്ഥയെ തുടർന്ന് സംസ്കരിക്കാതെ മൂന്ന് മൃതദേഹങ്ങൾ വൈദ്യുതി ശ്മശാനത്തിന് മുന്നിൽ സൂക്ഷിച്ചത് മണിക്കൂറുകളോളം: ഒരു വർഷം മുൻപ് തകരാറിലായ ജനറേറ്റർ ഇനിയും നന്നാക്കിയില്ല: മൃതദേഹങ്ങൾ സംസ്കരിച്ചത് തേർഡ് ഐ ഇടപെടലിനെ തുടർന്ന്

കോട്ടയം നഗരസഭയിൽ മൃതദേഹങ്ങളോട് അനാദരവ്: അധികൃതരുടെ അനാസ്ഥയെ തുടർന്ന് സംസ്കരിക്കാതെ മൂന്ന് മൃതദേഹങ്ങൾ വൈദ്യുതി ശ്മശാനത്തിന് മുന്നിൽ സൂക്ഷിച്ചത് മണിക്കൂറുകളോളം: ഒരു വർഷം മുൻപ് തകരാറിലായ ജനറേറ്റർ ഇനിയും നന്നാക്കിയില്ല: മൃതദേഹങ്ങൾ സംസ്കരിച്ചത് തേർഡ് ഐ ഇടപെടലിനെ തുടർന്ന്

സ്വന്തം ലേഖകൻ

കോട്ടയം: നഗരസഭയുടെ മുട്ടമ്പലത്തെ വൈദ്യുത ശ്മശാനത്തിൽ മൃതദേഹങ്ങളോട് അനാദരവ്. വൈദ്യുതി തകരാർ ഉണ്ടാകുകയും, ജനറേറ്റർ പ്രവർത്തനരഹിതമാകുകയും ചെയ്തതാണ് സംസ്കാരം മുടങ്ങിയത്. ഉച്ചയോടെ മുട്ടമ്പലം ശ്മശാനത്തിൽ എത്തിച്ച മൂന്ന് മൃതദേഹങ്ങളാണ് സംസ്കരിക്കാൻ വൈകിയത്. സംസ്കാരം മണിക്കൂറുകളോളം താമസിച്ചതിനെ തുടർന്ന് തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്ററെ മരിച്ചവരുടെ ബന്ധുക്കൾ വിവരമറിയിക്കുകയായിരുന്നു.

ഇതേ തുടർന്ന് തേർഡ് ഐ ന്യൂസ് ലൈവ് എഡിറ്റോറിയൽ ടീം നഗരസഭ ആരോഗ്യ വിഭാഗത്തെ ബന്ധപ്പെട്ടു. തുടർന്ന് വിഷയത്തിൽ അടിയന്തിരമായി ആരോഗ്യ വിഭാഗം അധികൃതർ ഇടപെടുകയും  ജനറേറ്റർ വാടകയ്ക്ക് എത്തിച്ച് സംസ്കാര നടപടികൾ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു വർഷമായി നഗരസഭയുടെ മുട്ടമ്പലം വൈദ്യുത ശ്മശാനത്തിലെ ജനറേറ്റർ തകരാറിലായി കിടക്കുകയാണ്. ഈ ജനറേറ്ററിൻ്റെ തകരാർ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യ വിഭാഗം നേരത്തെ എൻജിനീയറിംഗ് വിഭാഗത്തിന് കത്ത് നൽകിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ ഒരു വർഷം കഴിഞ്ഞിട്ടും ഇതുവരെയായും ജനറേറ്റർ അറ്റകുറ്റപണി പൂർത്തിയാക്കേണ്ട നടപടികൾ എൻജിനീയറിംങ്ങ് വിഭാഗം ആരംഭിച്ചില്ല. ഇതാണ് ഇപ്പോഴുണ്ടായ പ്രതിസന്ധിക്ക് പ്രധാന കാരണം. കോട്ടയം നഗരസഭ പരിധിയിൽ ബുധനാഴ്ച രാവിലെ വൈദ്യുതി മുടങ്ങിയിരുന്നു.ഇതിനെ തുടർന്നാണ് മുട്ടമ്പലം ശ്മശാനത്തിലെ മൃതദേഹം സംസ്കരിക്കുന്നതിനുള്ള നടപടികൾ വൈകാൻ കാരണമായത്.

ഉച്ചയ്ക്ക് 1 മണിയോടെ ഇവിടെ മൂന്ന് മൃതദേഹങ്ങളും എത്തിച്ചു. ഇവരോട് വൈദ്യുതി വരും വരെ കാത്തിരിക്കാനാണ് അധികൃതർ നിർദേശിച്ചത്. വൈകിട്ട് അഞ്ച് മണി ആയിട്ടും മൃതദേഹം സംസ്കരിക്കുന്നതിനുള്ള നടപടികൾ എങ്ങും എത്തിയില്ല. ഇതേ തുടർന്നാണ് തേർഡ് ഐ ന്യൂസിൻ്റെ വായനക്കാരായ മരിച്ചവരുടെ ബന്ധുക്കൾ തേർഡ് ഐ ന്യൂസിൽ ബന്ധപ്പെടുന്നത്. ഉടൻ തന്നെ തേർഡ് ഐ എഡിറ്റോറിയൽ ടീം നഗരസഭ ആരോഗ്യ വിഭാഗത്തെ ബന്ധപ്പെടുകയായിരുന്നു. ഇതേ തുടർന്നാണ് ജനറേറ്റർ എത്തിച്ച് മൃതദേഹം സംസ്കരിക്കുന്നതിന് നടപടികൾ ആരംഭിച്ചത്. ഇനി മൃതദേഹങ്ങൾ സംസ്കരിക്കുമ്പോഴേയ്ക്കും അർദ്ധ രാത്രിയാകും.