
തിരുവനന്തപുരം : നഗരൂരിൽ സ്കൂൾ ബസ് വയലിലേക്ക് മറിഞ്ഞ് അപകടം. തിരുവനന്തപുരം വെള്ളല്ലൂർ ഗവണ്മെന്‍റ് എൽപി സ്കൂളിലെ ബസാണ് അപകടത്തിൽപെട്ടത്. ഇന്ന് രാവിലെ ഒമ്പതരയോടെയാണ് അപകടമുണ്ടായത്.
കുട്ടികളുമായി പോയ ബസ് റോഡിൽ നിന്ന് നിയന്ത്രണം വിട്ട് വയലിലേക്ക് മറിയുകയായിരുന്നു. 25 കുട്ടികളാണ് ബസിലുണ്ടായിരുന്നത്. അപകടത്തിൽ രണ്ടു കുട്ടികള്‍ക്കാണ് പരിക്കേറ്റത്. ഒരു കുട്ടിയുടെ കൈക്ക് പരിക്കേറ്റു. കുട്ടിയുടെ കൈ ബസിന്‍റെ അടിയിൽ കുടുങ്ങുകയായിരുന്നു. മറ്റൊരു കുട്ടിക്കും പരിക്കേറ്റു. മറ്റു 23 കുട്ടികള്‍ക്കും സാരമായ പ്രശ്നങ്ങളില്ല.
റോഡിന് വീതികുറഞ്ഞ ഭാഗമാണെന്നും മഴയത്ത് റോഡിൽ നനവുണ്ടായിരുന്നുവെന്നും ഇതാണ് അപകടത്തിനിടയാക്കിയതെന്നും നഗരൂര്‍ പഞ്ചായത്തംഗം എം രഘു പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group