
നാഗര്‍ കര്‍ണൂല്‍ തുരങ്ക അപകടം: കാണാതായവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ കടുത്ത പ്രതിസന്ധിയില്‍..
ഫെബ്രുവരി 22 ന് നാഗർകർണൂൽ തുരങ്ക പാതയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ കാണാതായവരെ കണ്ടെത്താനയുള്ള രക്ഷപ്രവർത്തനം പ്രതിസന്ധിയിൽ.
കിലോമീറ്റർ ദൂരത്തിൽ ഉണ്ടായിരുന്ന മണ്ണും കല്ലും ചെളിയും രക്ഷപ്രവർത്തകർ ധ്രുതഗതിയിൽ നീക്കിയെങ്കിലും,അപകട മേഖലയിലേക്ക് തീർത്തും എത്തിപ്പെടാൻ സാധിച്ചിട്ടില്ല.മണ്ണിടിച്ചിൽ ഉണ്ടായ ഏത് ഭാഗത്തെ മണ്ണ് നീക്കം ചെയ്താലും വീണ്ടും മണ്ണിടിച്ചിൽ സാധ്യത കൂടുതലാണെന്ന് ജിയോളജിക്കൽ സർവേയുടെ മുന്നറിയിപ്പിനെ തുടർന്നാണ് രക്ഷപ്രവർത്തകർ പ്രവർത്തനം മന്ദഗതിയിലാക്കി. ജി എസ് ഐ യുടെ അനുമതിക്കായി കാത്തിരിക്കുന്ന ആറു പേരാണ് അപകടത്തിൽ പെട്ട് കുടുങ്ങി കിടക്കുന്നത്.
Third Eye News Live
0