
ഇടിഞ്ഞു വീഴാറായ ക്വാർട്ടേഴ്സിൽ 5 കുടുംബങ്ങൾ: കോട്ടയം നഗരസഭ കണ്ണൂ തുറക്കണം: ശുചീകരണ തൊഴിലാളികളോട് വിവേചനം
കോട്ടയം : മഴയെത്തുമ്പോൾ : മുട്ടമ്പലം നേതാജി റോഡിന് സമീപം മുനിസിപ്പൽ ക്വാർട്ടേ ഴ്സിലെ കുടുംബങ്ങളുടെ മന സ്സിൽ ആധിയാണ്. ഏതുനിമിഷവും നിലം പൊത്താവുന്ന കെട്ടിട ത്തിലാണ് 5 കുടുംബങ്ങൾ കഴിയുന്നത്. നനയാതിരിക്കാൻ ക്വാർ ട്ടേഴ്സ‌് ടാർപോളിൻ ഷീറ്റ് ഉപ യോഗിച്ച് പൊതിഞ്ഞിരിക്കുകയാണ്.
20 കുടുംബങ്ങൾ ക്വാർട്ടേഴ്‌സ് ഉപേക്ഷിച്ച് താമസം മാറി. അവശേഷിക്കുന്നത് 5 കുടുംബങ്ങൾ;
എട്ടിലും ആറിലും എൽകെജിയിലും പഠിക്കുന്ന 4 വിദ്യാർഥികൾ. മേൽക്കൂര തകർന്ന ക്വാർട്ടേഴ്സിലാണ് ഇവരുടെ താമസം. അരനു റ്റാണ്ടു പഴക്കമുള്ള കെട്ടിടമാണി
തെന്ന് താമസക്കാർ പറയുന്നു. തകരാറിലായ കെട്ടിടം പൊളിച്ചു മാറ്റി ഫ്ലാറ്റ് സമുച്ചയം നിർമിക്കുമെന്ന വാഗ്ദാനത്തിന് 10 വർഷം പഴക്കമുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മേൽക്കൂര കാറ്റെടുത്തിട്ട് ഒരു വർഷം
കഴിഞ്ഞവർഷം മേൽക്കൂരയിലെ ഓട് ചുഴ ലിക്കാറ്റിൽ പറന്നുപോയതാണ്. ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ല. ഇഴജന്തുക്കളും ഉടുമ്പും ക്വാർട്ടേ ഴ്സിനുള്ളിൽ കയറും.
5 കുടുംബത്തിന് ഒരു പൈപ്പ് കണക്‌ഷൻ
ഒരു പൈപ്പ് കണക്ഷൻ മാത്രമാണ് ക്വാർട്ടേഴ്സിനുള്ളത്. ശുദ്ധജ ലം എത്തുന്നത് ഉച്ചകഴിഞ്ഞ് 3 മുതലാണ്.
ചിലപ്പോൾ വൈകിട്ട് അഞ്ച് കഴിഞ്ഞേ ശുദ്ധജലം എത്തൂ. ശുദ്ധജലം ടാങ്കിൽ നിറച്ചാണ് ഉപയോഗിക്കുന്നത്.
മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു
നഗരം വൃത്തിയാക്കുന്ന ശുചീക രണത്തൊഴിലാളികൾക്ക് നിലം പൊത്താവുന്ന ക്വാർട്ടേഴ്‌സുകൾ അനുവദിച്ച നഗരസഭ സെക്രട്ടറി ക്കെതിരെ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു.
നഗരസഭാ സെക്രട്ടറി 15 ദിവ സത്തിനകം റിപ്പോർട്ട് നൽകണ മെന്ന് കമ്മിഷൻ ആക്‌ടിങ് ചെയർപഴ്‌സനും ജുഡീഷ്യൽ അംഗവുമായ കെ.ബൈജുനാഥ് നിർദേശിച്ചു.