കോട്ടയം നഗരസഭാ ഓഫിസ് പ്രവർത്തനം നാളെ സ്തംഭിക്കും: അഴിമതിക്കും വികസനമുരടിപ്പിനുമെതിരേ പ്രതിഷേധവുമായി  എൽ ഡി എഫിന്റെ നേതൃത്വത്തിൽ രാവിലെ 9 – ന് ഓഫീസ് ഉപരോധിക്കും.

Spread the love

കോട്ടയം: നഗരസഭയുടെ കെടുകാര്യസ്ഥതയ്ക്കും അഴിമതിക്കും വികസനമുരടിപ്പിനുമെതിരേ പ്രതിഷേധവുമായി എല്‍ഡിഎഫ്. നാളെ രാവിലെ

ഒമ്പതിന് നഗരസഭാ കവാടത്തില്‍ എല്‍ഡിഎഫ് ഉപരോധസമരം നടത്തും.
കെ. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും.

നഗരസഭാ ഭരണവും ദൈനംദിന പ്രവര്‍ത്തനങ്ങളും കെടുകാര്യസ്ഥതയില്‍ കുത്തഴിഞ്ഞു കിടക്കുകയാണെന്ന് എല്‍ഡിഎഫ് നേതൃത്വം ആരോപിച്ചു. പണി കഴിഞ്ഞാലും കോണ്‍ട്രാക്‌ടര്‍മാരുടെ പണം നല്‍കുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെന്‍ഷന്‍ നല്‍കുന്നതിലുള്ള കാലതാമസം വരുത്തുക, കടത്തുകാര്‍ക്ക് പണം നല്‍കാതിരിക്കുക, പുതിയതായി നിയമിച്ചവര്‍ക്ക് ശമ്പളം നല്‍കാതിരിക്കുക

എന്നിങ്ങനെ നിരവധി ആക്ഷേപങ്ങളാണ് നഗരസഭയ്ക്കെതിരേയുള്ളതെന്നും ഇത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് സമരമെന്നും നേതാക്കള്‍ പറഞ്ഞു.