video
play-sharp-fill

കോട്ടയം നഗരസഭയിലെ ഉദ്യോഗസ്ഥരുടെ കൈക്കൂലി: മലരിക്കൽ നിവാസികൾ നഗരസഭ ഓഫിസിനു മുന്നിൽ ധർണ നടത്തി; കൈക്കൂലി അവസാനിപ്പിക്കുമെന്ന് നഗരസഭ അധ്യക്ഷയുടെ ഉറപ്പ്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: നഗരസഭയിൽ ഓരോ ചെറിയ കാര്യത്തിനും പോലും കൈക്കൂലിയും കെടുകാര്യസ്ഥതയും തുടരുന്ന സാഹചര്യത്തിൽ നഗരസഭ ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്. മലരിക്കൽ നിവാസികളാണ് ചെറിയ കാര്യത്തിനു പോലും കൈക്കൂലി വാങ്ങുന്ന നഗരസഭ അധികൃതർക്കെതിരെ പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുന്നത്.

നഗരസഭയുടെ നാൽപ്പത്തിയഞ്ചാം വാർഡ് പരിധിയിൽ വരുന്ന പ്രദേശവാസികൾ നടത്തിയ ധർണ അഡ്വ. സന്തോഷ് കണ്ടംചിറ ഉത്ഘാടനം ചെയ്തു. ആനിക്കാട് ഗോപിനാഥ് കവിത അവതരിപ്പിച്ച് പ്രതിക്ഷേധം പ്രകടിപ്പിച്ചു. കല്ലുപുരയ്ക്കൽ റസിഡൻസ് അസോസിയേഷൻ സെക്രട്ടറി ജെ.വി.ഫിലിപ്പ് , ഗ്രീൻ ഫ്രട്ടേണറ്റി പ്രസിഡന്റ് ഡോ.ജേക്കബ് ജോർജ് എന്നിവർ പ്രസംഗിച്ചു.ശ്രീമതി രഞ്ജു കൃതജ്ഞത രേഖപ്പെടുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രദേശവാസികളായ നൂറിലധികം ആളുകൾ ചേർന്ന് പ്രതിഷേധത്തിന്റെ ഭാഗമായി നഗരസഭ അധ്യക്ഷ ഡോ.പി.ആർ സോനയെ കണ്ട് സ്ഥിതിഗതികൾ വിശദീകരിച്ചു. അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ പട്ടിക സഹിതം പരാതിയും നഗരസഭ അധ്യക്ഷയ്ക്ക് കൈമാറി. കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥരുടെ പേരിൽ പരാതി നൽകിയാൽ കർശന നടപടികൾ സ്വീകരിക്കുമെന്ന് ചെയർപേഴ്‌സൺ ഉറപ്പു നൽകി.