video
play-sharp-fill

താൽക്കലിക ജീവനക്കാരനെ ആന കുത്തിക്കൊന്ന് ഒരു വർഷം കഴിഞ്ഞപ്പോൾ സ്ഥിരപ്പെടുത്തിക്കൊണ്ട് വനം വകുപ്പിന്റെ ഉത്തരവ് ; അന്തം വിട്ട് നാഗരാജിന്റെ കുടുംബാഗങ്ങൾ

താൽക്കലിക ജീവനക്കാരനെ ആന കുത്തിക്കൊന്ന് ഒരു വർഷം കഴിഞ്ഞപ്പോൾ സ്ഥിരപ്പെടുത്തിക്കൊണ്ട് വനം വകുപ്പിന്റെ ഉത്തരവ് ; അന്തം വിട്ട് നാഗരാജിന്റെ കുടുംബാഗങ്ങൾ

Spread the love

 

സ്വന്തം ലേഖിക

മറയൂർ: ഒരു വർഷത്തിന് മുൻപ് അന്തരിച്ച താൽക്കാലിക ജീവനക്കാരനെ ജോലിയിൽ സ്ഥിരപ്പെടുത്തി സർക്കാരിന്റെ വിചിത്രംമായ ഉത്തരവ്. മൂന്നാർ ഡിവിഷനിൽ ചിന്നാർ വന്യജീവി സങ്കേതത്തിൽ താൽക്കാലിക വാച്ചറായിരുന്ന, മറയൂർ പട്ടിക്കാട് സ്വദേശി മുത്തുസ്വാമിയുടെ മകൻ നാഗരാജിനെ (46) ആണ് മരിച്ചതിന്റെ 325 ാം ദിവസം സ്ഥിരജോലി സ്ഥിരപ്പെടുത്തി വനം വകുപ്പ് ഉത്തരവിറക്കിയത്. ഈ മാസം 3ന് ഇറങ്ങിയ ഉത്തരവ് പ്രകാരം സ്ഥിരപ്പെടുത്തിയിരിക്കുന്നത്.

വനം വകുപ്പാണ് മരിച്ചു പോയ താൽക്കാലിക ജീവനക്കാരനെ സ്ഥിരപ്പെടുത്തി ഉത്തരവിറക്കിയത്.കാട്ടാന ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലിരിക്കെ 2018 ഡിസംബർ 14 ന് നാഗരാജ് മരിച്ചു. ജീവിച്ചിരിപ്പില്ലാത്ത ജീവനക്കാരനെ സ്ഥിരപ്പെടുത്തി അഡീഷനൽ ചീഫ് സെക്രട്ടറി ഡോ. ആഷാ തോമസാണ് ഉത്തരവ് ഇറക്കിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2018 നവംബർ 10 ന് രാവിലെ 9ന് ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിൽ ചുങ്കം ഔട്ട് പോസ്റ്റിൽ നിന്നു ജോലി ചെയ്തു മടങ്ങവേ ചമ്പക്കാടിനു സമീപത്ത് കാട്ടാനയുടെ ആക്രമണത്തിൽ നാഗരാജിനു ഗുരുതരമായി പരുക്കേറ്റിരുന്നു. തുടർന്ന് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

2013ൽ 234 വാച്ചർമാരെ സ്ഥിരപ്പെടുത്തി സർക്കാർ ഉത്തരവിറക്കിയിരുന്നു. എന്നാൽ അർഹതയുണ്ടായിട്ടും നാഗരാജ് ഈ ലിസ്റ്റിൽ ഉൾപ്പെട്ടില്ല. അന്ന് ഇറക്കിയ ഉത്തരവിൽ ഉൾപ്പെടാതെ വന്ന അർഹതയുള്ള 35 പേരെ സ്ഥിരപ്പെടുത്തിയാണ് ഈ മാസം 3ന് വീണ്ടും സർക്കാർ ഉത്തരവിറക്കിയത്.

പി.എസ്.സി പരീക്ഷയെഴുതി ഒട്ടനവധി ഉദ്യോഗാർത്ഥികൾ തൊഴിലിനായി കാത്തിരിക്കുമ്പോഴാണ് കൃത്യമായ ഒഴിവുകൾ പരിശോധിക്കാതെയും റിപ്പോർട്ട് സമർപ്പിക്കാതെയും വനം വകുപ്പിന്റെ പ്രഹസന നടപടികൾ.