play-sharp-fill
നഗരസഭയിലെ മോഷണം :  കൗൺസിലർക്കെതിരെ കേസെടുത്തു

നഗരസഭയിലെ മോഷണം : കൗൺസിലർക്കെതിരെ കേസെടുത്തു

സ്വന്തം ലേഖകൻ

ഒറ്റപ്പാലം: നഗരസഭയിൽ സ്ഥിരംസമിതി അധ്യക്ഷയുടെ ബാഗിൽ നിന്നും 38,000 രൂപ മോഷ്ടിച്ച സിപിഎം കൗൺസിലർ ഒറ്റപ്പാലം വരോട് പെരുങ്കുറിശ്ശിവീട്ടിൽ സുജാത (50) യ്ക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. മോഷണ കുറ്റം തെളിഞ്ഞതിനെ തുടർന്ന് കഴിഞ്ഞ ദിവസം ഇവർ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയിരുന്നു. പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷയായ ടി. ലതയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്.

പരാതിയെ തുടർന്ന് കേസിൽ വിദഗ്ധ അന്വേഷണം നടത്തിയിരുന്നു. വിരലടയാളമടക്കമുള്ള രേഖകൾ പരിശോധിച്ച പോലീസ് പ്രതിചേർക്കപ്പെട്ടയാളുൾപ്പടെ രണ്ട് കൗൺസിലർമാരിലേക്ക് അന്വേഷണം എത്തിച്ചിരുന്നു. തുടർന്ന് നുണപരിശോധന നടക്കുമെന്നായതോടെ സുജാത കുറ്റം സമ്മതിക്കയായിരുന്നു. ഇതേത്തുടർന്നാണ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തത്. എന്നാൽ, കേസിൽ അറസ്റ്റ് ഉണ്ടായേക്കില്ലെന്നാണ് സൂചന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞമാസം 20നാണ് ഒറ്റപ്പാലം നഗരസഭയിലെ സ്ഥിരം സമിതി അംഗമായ ലതയുടെ 38000 രൂപ നഗരസഭ ഓഫീസിൽവെച്ച് മോഷണം പോയത്.കൗൺസിലർമാർ, നഗരസഭ ജീവനക്കാർ, സന്ദർശകർ എന്നിവരിൽ നിന്നായി ആകെ 1.70 ലക്ഷം രൂപയും സ്വർണ നാണയവും മോഷണം പോയെന്നാണ് കണക്ക്. മോഷണവുമായി ബന്ധപ്പെട്ട ആരോപണം നിലനിൽക്കുന്നതിനാൽ ലോക്കൽ കമ്മിറ്റി അംഗമായ സുജാതയെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കി എന്നാണ് ഔദ്യോഗിക വിശദീകരണം.