എം.സി റോഡിൽ നാഗമ്പടത്ത് ജംഗ്ഷനിൽ വീണ്ടും അപകടം: ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു; അപകടം സിനിമ കണ്ട ശേഷം വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടെ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: സുഹൃത്തുക്കൾക്കൊപ്പം സിനിമ കണ്ടശേഷം വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടെ ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പാറമ്പുഴ പുത്തേട്ട് പരുത്തിക്കുഴി അരുൺ ഭവനിൽ കാരട്ടയിൽ അരുൺ എസ്.നായരാണ് (28) അപകടത്തിൽ മരിച്ചത്.


ഞായറാഴ്ച രാത്രി പന്ത്രണ്ടു മണിയോടെ എം.സി റോഡിൽ ചെമ്പരത്തിമൂട് വളവിലായിരുന്നു സംഭവം. സുഹൃത്തുക്കൾക്കൊപ്പം നഗരത്തിലെ തീയറ്ററിൽ സിനിമ കണ്ട ശേഷം വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു അരുൺ. ഇതിനിടെ മൂവാറ്റുപുഴയിൽ നിന്നും മണലുമായി ചെ്ങ്ങന്നൂരിലേയ്ക്ക് പോകുകയായിരുന്ന ലോറിയിൽ അരുണിന്റെ ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ അരുൺ റോഡിൽ തലയിടിച്ച് തെറിച്ചു വീണു. ഗുരുതരമായി പരിക്കേറ്റ അരുണിനെ ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
വെൽഡിംങ് തൊഴിലാളിയാണ് മരിച്ച അരുൺ. അച്ഛൻ സുരേന്ദ്രൻ. സംസ്‌കാരം വൈകിട്ട് നാലിനു വീട്ടുവളപ്പിൽ നടക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group