നാഗമ്പടം പാലത്തിലെ കട്ടിംങ് ടാർ ചെയ്യാനെത്തിയ ലോറി ബീമിൽ തട്ടി മറിഞ്ഞു; റോഡിനു കുറുകെ ലോറി മറിഞ്ഞതോടെ എം.സി റോഡിൽ ഗതാഗതക്കുരുക്ക്; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: എം.സി റോഡിൽ നാഗമ്പടം മേൽപ്പാലത്തിലെ കട്ടിംങ് ടാർ ചെയ്യാനുള്ള ടാറുമായി എത്തിയ ടോറസ് ലോറി, മേൽപ്പാലത്തിന്റെ ബീമിൽ ഇടിച്ചു മറിഞ്ഞു. ശനിയാഴ്ച രാത്രി എട്ടുമണിയോടെയാണ് നാഗമ്പടം റെയിൽവേ മേൽപ്പാലത്തിൽ ടോറസ് ലോറി മറിഞ്ഞത്.

ലോറി മറിഞ്ഞ ഉടൻ തന്നെ ഡ്രൈവർ ചാടി രക്ഷപെട്ടതിനാൽ ദുരന്തം ഒഴിവായി. അപകടത്തെ തുടർന്നു എം.സി റോഡിൽ ഗതാഗതം തടസപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാത്രി എട്ടു മണിയോടെയായിരുന്നു സംഭവം. നാഗമ്പടം മേൽപ്പാലത്തിലേയ്ക്കു പ്രവേശിക്കുന്ന ഭാഗത്തും ഇറങ്ങുന്ന ഭാഗത്തും റോഡ് ഇരുത്തിപ്പോയതിനാൽ ഇരുചക്ര വാഹന യാത്രക്കാർക്ക് അടക്കം ദുരിതമുണ്ടാകുന്നുണ്ട്.

ഈ സാഹചര്യത്തിലാണ് പൊതുമരാമത്ത് വകുപ്പ് ഈ റോഡ് ടാർ ചെയ്ത് അപകടസാധ്യത ഒഴിവാക്കാൻ തീരുമാനിച്ചത്.

ഇതിന്റെ ഭാഗമായി ഗതാഗത തടസം ഒഴിവാക്കാൻ റോഡ് ടാർ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. രാത്രി ടാർ ചെയ്യുന്നതിനായി എത്തിയ ടോറസ് ലോറിയിൽ നിന്നും റോഡിലേയ്ക്ക് ടാർ ഇറക്കുന്നതിനിടെ പാലത്തിന്റെ മുകളിലെ ബീമിൽ ടോറസ് ലോറിയുടെ ഒരു ഭാഗം തട്ടി ലോറി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

അപകടത്തെ തുടർന്നു ഡ്രൈവർ ലോറിയിൽ നിന്നും ചാടിരക്ഷപെട്ടതിനാൽ ഇയാൾക്ക് ഒന്നും സംഭവിച്ചില്ല.

അപകടത്തെ തുടർന്നു മണിക്കൂറുകളോളം റോഡിലെ ഗതാഗതം തടസപ്പെട്ടു. രാത്രിയാത്രാ വിലക്ക് നിലനിൽക്കുന്നതിനാൽ വാഹനങ്ങളുടെ എണ്ണം അധികമായില്ലാതിരുന്നതിനാൽ ഗതാഗതക്കുരുക്ക് വർദ്ധിച്ചില്ല.