video
play-sharp-fill

നാഗമ്പടം പള്ളിയിൽ 13 ദിവസത്തെ  നൊവേന തിരുനാളിന് ഏപ്രിൽ 11ന് കൊടിയേറും ..!

നാഗമ്പടം പള്ളിയിൽ 13 ദിവസത്തെ നൊവേന തിരുനാളിന് ഏപ്രിൽ 11ന് കൊടിയേറും ..!

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : നാഗമ്പടം വിശുദ്ധ അന്തോനീസിന്റെ
തിരുശേഷിപ്പ് തീർഥാടന കേന്ദ്രത്തിൽ വിശുദ്ധ അന്തോനീസ് സഹദായുടെ 13 ദിവസത്തെ നൊവേന തിരുനാളിന് 11ന് തുടക്കമാകും.

രാവിലെ 11.45നു വിജയപുരം ബിഷപ് ഡോ. സെബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ തിരുനാൾ പതാക ഉയർത്തും. തുടർന്ന് ഉച്ചയ്ക്ക് 12നും രണ്ടിനും വൈകുന്നേരം അഞ്ചിനും ദിവ്യബലി, നൊവേന, ആരാധന എന്നിവ നടത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്നുള്ള തിരുനാൾ ദിവസങ്ങളിൽ രാവിലെ 10നും വൈകുന്നേരം അഞ്ചിനും ദിവ്യബലി, വിശുദ്ധ അന്തോനീസിനോടുള്ള നൊവേന, ദിവ്യകാരുണ്യ ആരാധന എന്നിവ ഉണ്ടായിരിക്കും. 18നു രാവിലെ ആറിനും എട്ടിനും 10നും 12നും ഉച്ചകഴിഞ്ഞ് രണ്ടിനും വൈകുന്നേരം അഞ്ചിനും വിശുദ്ധ കുർബാനയും മറ്റു ശുശ്രൂഷകളും തിരുക്കർമങ്ങളും നടത്തും.

22നു വൈകുന്നേരം അഞ്ചിനു വികാരി ജനറാൾ മോൺ ജസ്റ്റിൻ മഠത്തിപ്പറമ്ബിലിന്റെ മുഖ്യകാർമികത്വത്തിലുള്ള സമൂഹ ദിവ്യബലിക്കും നൊവേനയ്ക്കും ശേഷം വിശുദ്ധ അന്തോനീസിന്റെ തിരുസ്വരൂപം എഴുന്നെള്ളിച്ചുള്ള സായാഹ്ന പട്ടണപ്രദക്ഷിണം നടക്കും.

സമാപനദിനമായ 23ന് ഉച്ചകഴിഞ്ഞ് 2.30ന് തിരുനാൾ പൊന്തിഫിക്കൽ സമൂഹബലിക്ക് ബിഷപ് ഡോ. സെബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ മുഖ്യകാർമികത്വം വഹിക്കും. തുടർന്നുള്ള ദിവ്യകാരുണ്യ പ്രദക്ഷിണത്തിനും ആശീർവാദത്തിനുംശേഷം തിരുനാൾ സമാപിക്കും.