video
play-sharp-fill

ചീഞ്ഞുനാറി നാഗമ്പടം ബസ് സ്റ്റാൻഡ്; കംഫർട്ട് സ്റ്റേഷന്റെ ടാങ്ക് പൊട്ടിയൊഴുകാൻ തുടങ്ങിയിട്ട് മാസങ്ങൾ ; യാത്രക്കാർക്ക് മൂക്ക് പൊത്തിയാലും വഴി നടക്കാനാവാത്ത അവസ്ഥ ; തിരിഞ്ഞ് നോക്കാതെ കോട്ടയം നഗരസഭ

ചീഞ്ഞുനാറി നാഗമ്പടം ബസ് സ്റ്റാൻഡ്; കംഫർട്ട് സ്റ്റേഷന്റെ ടാങ്ക് പൊട്ടിയൊഴുകാൻ തുടങ്ങിയിട്ട് മാസങ്ങൾ ; യാത്രക്കാർക്ക് മൂക്ക് പൊത്തിയാലും വഴി നടക്കാനാവാത്ത അവസ്ഥ ; തിരിഞ്ഞ് നോക്കാതെ കോട്ടയം നഗരസഭ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: നാഗമ്പടം പ്രൈവറ്റ് ബസ് സ്റ്റാൻഡിനും റെയിൽവേ സ്റ്റേഷനും ഇടയിലുള്ള സഞ്ചാര പാതയിലുള്ള കംഫർട്ട് സ്റ്റേഷന്റെ ടാങ്ക് പൊട്ടിയൊലിക്കാൻ തുടങ്ങിയിട്ട് മാസങ്ങൾ പിന്നിടുന്നു.

കംഫർട്ട് സ്റ്റേഷനിലെ സെപ്റ്റിക് ടാങ്ക് പൊട്ടി മാലിന്യങ്ങൾ ബസ് സ്റ്റാൻഡിലൂടെ പരന്നൊഴുക്കുകയാണ്. ബസ്റ്റാൻഡിൽ എത്തുന്ന യാത്രക്കാർക്കും, റയിൽവേയിലേക്ക് പോകുന്നവരും മൂക്ക് പൊത്തിയാലും വഴിനടക്കാൻ പറ്റാത്ത അവസ്ഥയാണ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അസഹ്യമായ ദുർഗന്ധം കാരണം യാത്രക്കാർക്ക് പുറമെ ഇത് വഴി പോകുന്ന കാൽനടയാത്രക്കാർ, കുട്ടികൾ ഇവർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു. പലതവണ പരാതി പറഞ്ഞിട്ടും തിരിഞ്ഞു നോക്കിയിട്ടില്ല നഗരസഭാ അധികൃതർ

പ്ലാസ്റ്റിക് പാഴ്‌വസ്തുക്കളും കക്കൂസ് മാലിന്യവും അടിഞ്ഞുകൂടിയതോടെ ദുര്‍ഗന്ധം കൊണ്ട് ജനം പ്രയാസപ്പെടുകയാണ്.

ടാങ്കിൽ നിന്ന് ഒലിക്കുന്ന ഈ വെള്ളത്തിലും വേയ്സ്റ്റിലും ചവിട്ടിയാണ് ആളുകളുടെ സഞ്ചാരം. പകല്‍ ഈ ഭാഗത്ത് കടുത്ത ദുര്‍ഗന്ധം അനുഭവപ്പെടുന്നതായി യാത്രക്കാര്‍ പറയുന്നു.

സമീപത്ത് ഭക്ഷണ പാനീയങ്ങള്‍ വില്‍ക്കുന്ന കടകളടക്കം നിരവധി ഷോപ്പുകളുണ്ട്. നഗരസഭയും ആരോഗ്യവകുപ്പും പ്രശ്‌നം അറിഞ്ഞില്ലെന്നു നടിക്കുകയാണ്.

സാംക്രമിക രോഗങ്ങൾ പടർന്ന് പിടിക്കാൻ കാരണമാകുന്ന മാലിന്യം ഉടനടി നീക്കം ചെയ്തില്ലങ്കിൽ സമരത്തിനിറങ്ങുമെന്ന് വ്യാപാരികളും സ്ഥിരം യാത്രക്കാരും പറയുന്നു. കാണണം.