വെള്ളക്കെട്ടിനു പരിഹാരമായി ജനകീയ കൂട്ടായ്മ: നാഗമ്പടത്ത് നെഹ്‌റു സ്റ്റേഡിയം വെള്ളക്കെട്ടിൽ നിന്നും രക്ഷപെടുന്നു

Spread the love

സ്വന്തം ലേഖകൻ

കോട്ടയം എം സി റോഡിൽ എൽ.ഐ സി ക്കുസമീപമുള്ള പാലത്തിനിടയിലെ മണ്ണും ചെളിയും ജനകിയ കൂട്ടായ്മയുടെ നേതൃത്വത്തിൽ ആളുകൾ രംഗത്തിറങ്ങി മാറ്റിത്തുടങ്ങിയതോടെ കോട്ടയം നഗമ്പടം നെഹ്‌റുസ്റ്റേഡിയം ഭാഗത്തെ വെള്ളം ഇറങ്ങി തുടങ്ങി.

കഴിഞ്ഞ ഒരാഴ്ചക്കാലമായി നൂറ്റമ്പതിലേറെ കടകൾ വെള്ളത്തിനടിയിലായിരുന്നു. മീനച്ചിലാർ -മീനന്തറ യാർ -കൊടുരാർ പുനർ സംയോജന പദ്ധതിയുടെ ഭാഗമായ ജനകീയ കൂട്ടായ്മ എൽ.ഐ സി കോട്ടയം ഡിവിഷന്റെയും വ്യാപാര സ്ഥാപനങ്ങളുടെയും സഹായത്തോടെ ഫണ്ട് കണ്ടെത്തിയാണ് പ്രവർത്തനം തുടങ്ങിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലത്തിനടിയിൽ പണ്ട് രണ്ടു കുടുംബങ്ങൾ താമസിച്ചിരു ന്നു. അവിടെയാണ് പത്തടിയോളം കനത്തിൽ മണ്ണു് അടിഞ്ഞു് വെള്ളമൊഴുക്കിന്നു തടസ്സമായത്. മുണ്ടാറിലേക്കെത്തുന്ന തോടിന്റെ തുടക്കഭാഗം വൃത്തിയാക്കുന്നതിനു കോട്ടയം നഗരസഭ അഞ്ചു ലക്ഷം രുപാ അനുവദിച്ചിട്ടുണ്ട്.

ജലവിഭവ വകുപ്പ് എം സി റോഡിന്റെ വടക്കുഭാഗത്ത് നവികരണത്തിനു മൂന്നു ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. പാലത്തിൽ നിന്നും മാലിന്യം മുണ്ടാറിലേക്കെറിക്കുന്നതു തടയാൻ എൽ.ഐ സി പാലത്തിന്റെ കൈവരികളിൽ കമ്പിവേലികൾ സ്ഥാപിക്കും.

മുണ്ടാറിന്റെ തുടർന്നുള്ള ഭാഗത്തേക്ക് നവീകരണ പ്രവർത്തികൾ ഹരിത കേരളത്തിന്റെ ഭാഗമായി തയ്യാറാക്കിയിട്ടുണ്ട്. ജനപങ്കാളിത്തത്തോടെ ശുചീകരണ പ്രവർത്തനങ്ങൾ ഒരാഴ്ചകൊണ്ട് പൂർത്തിയാക്കുമെന്നു് കോർ ഡിനേറ്റർ അഡ്വ കെ.അനിൽകുമാർ അറിയിച്ചു.