play-sharp-fill
പുണ്യ പുരാതനമായ നാഗമ്പടം ശ്രീ മഹാദേവ ക്ഷേത്രത്തിലെ 2023ലെ  തിരുവുത്സവത്തിന് ജനുവരി 26ന് കൊടിയേറും;ചരിത്ര പ്രസിദ്ധമായ ഇളനീർ തീർത്ഥാടനം ജനുവരി 31ന് നടക്കും.താന്ത്രിക പൂജ ചടങ്ങുകളും വിവിധ കലാപരിപാടികളും ഉൾപ്പെടുത്തി വിപുലമായി ആഘോഷിക്കുന്ന ഉത്സവത്തിന്റെ നടത്തിപ്പിനായി 25 ലക്ഷം രൂപ ബഡ്ജറ്റ് അനുവദിച്ചു.ഫെബ്രുവരി 2നാണ് ആറാട്ട്.

നാഗമ്പടം ശ്രീമഹാദേവ ക്ഷേത്രത്തിലെ 110-ാമത് തിരുവുത്സവത്തിന് 2023 ജനുവരി 26 ന് കൊടിയേറും. ഫെബ്രുവരി 2 – ന് ആറാട്ടോടുകൂടി ദേശദേവന്റെ ഉത്സവം സമാപിക്കും. ഉത്സവത്തോടനുബന്ധിച്ച് നടത്തിവരാറുള്ള ചരിത്ര പ്രസിദ്ധമായ ഇളനീർ തീർത്ഥാടനം ജനുവരി 31 നാണ് നടത്തപ്പെടുക. കൂടാതെ മേഖലകൾ തിരിച്ച് ദേശതാലപ്പൊലിയും സംഘടിപ്പിക്കും. തിരുവുത്സവ നടത്തിപ്പിനു 25 ലക്ഷം രൂപയുടെ ബഡ്ജറ്റിനും ഉത്സവ കോൺഫറൻസ് അനുമതി നൽകി. ക്ഷേത്രത്തിലെ അഷ്ടബന്ധ നവീകരണം കലശം 2023 ഏപ്രിൽ 27 (മേടം 13) ന് രാവിലെ 7.19 നും 9.22 നും മദ്ധ്യെയുള്ള ശുഭ മുഹൂർത്തത്തിൽ നടത്തും. അഷ്ടബന്ധ നവീകരണ ക്രിയകൾ ഏപ്രിൽ 20 ന് ആരംഭിക്കും. തിരുവുത്സവ നടത്തിപ്പിലേയ്ക്ക് കോട്ടയം എസ്.എൻ.ഡി.പി.യൂണിയൻ ഭാരവാഹികളെ കൂടാതെ സി.ഇ. ഭാസ്ക്കരൻ (വഴിപാട്) എസ്. ദേവരാജൻ (പ്രോഗ്രാം) അഡ്വ.കെ.ശിവജി ബാബു (മഹാപ്രസാദമൂട്ട് ) കെ.എസ്. ഗംഗാധരൻ (അന്നദാനം) എം.വി. ബിജു (ഇളനീർ തീർത്ഥാടനം ) കെ.ആർ. വിജയൻ (പബ്ലിസിറ്റി) എന്നിവർ കൺവീനറുമ്മാരായ 101 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയേയും തിരഞ്ഞെടുത്തു. തിരുവുത്സവ വഴിപാടിലേയ് ക്ക് കെ.എസ് ഗംഗാധരൻ രമ്യയിൽ നിന്നും, അന്നദാന ഫണ്ടിലേയ്ക്ക് സോദരൻ ശാന്തി തോളൂരിൽ നിന്നും ആദ്യ തുകകൾ യൂണിയൻ പ്രസിഡണ്ട് എം. മധു ഏറ്റുവാങ്ങി. യോഗം കൗൺസിലർ ഏ.ജി.തങ്കപ്പൻ, യൂണിയൻ സെക്രട്ടറി ആർ.രാജീവ് തുടങ്ങിയവർ പ്രസംഗിച്ചു.