video

00:00

നാഗമ്പടം ബസ് സ്റ്റാൻഡിലെ യാചകന്റെ ക്രച്ചസും ഭിക്ഷ യാചിച്ചു കിട്ടിയ 300രൂപയും മോഷ്ടിച്ച് സാമൂഹ്യവിരുദ്ധർ ; ഭിക്ഷ യാചിച്ച് കിട്ടുന്ന പണം വരെ അടിച്ച് മാറ്റുന്ന സാമൂഹ്യദ്രോഹികൾ കോട്ടയത്ത്‌

നാഗമ്പടം ബസ് സ്റ്റാൻഡിലെ യാചകന്റെ ക്രച്ചസും ഭിക്ഷ യാചിച്ചു കിട്ടിയ 300രൂപയും മോഷ്ടിച്ച് സാമൂഹ്യവിരുദ്ധർ ; ഭിക്ഷ യാചിച്ച് കിട്ടുന്ന പണം വരെ അടിച്ച് മാറ്റുന്ന സാമൂഹ്യദ്രോഹികൾ കോട്ടയത്ത്‌

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : നഗമ്പടം ബസ്റ്റ് സ്റ്റാൻഡിലെ
ക്രച്ചസില്ലാതെ നടക്കാൻ സാധിയ്ക്കാത്ത യാചകൻ്റെ ക്രച്ചസും, ഭിക്ഷ യാചിച്ച് കിട്ടിയ 300 രൂപയും മോഷ്ടിച്ച് സാമൂഹ്യ വിരുദ്ധർ.

നാഗമ്പടം ബസ് സ്റ്റാൻഡിലെ സ്ഥിരം സാന്നിധ്യമായ ശശി എന്ന ആളുടെ ക്രച്ചസും പണവുമാണ് മോഷണം പോയത്.

സംഭവവുമായി ബന്ധപ്പെട്ട് സാമൂഹികപ്രവർത്തക നിഷ സ്നേഹക്കൂട് ഫേസ്ബുക്കിൽ പങ്ക് വച്ച കുറിപ്പ് വായിക്കാം ;

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നഗമ്പടം ബസ്റ്റ് സ്റ്റാൻഡിലെ
ക്രച്ചസില്ലാതെ നടക്കാൻ സാധിയ്ക്കാത്ത ശശി ചേട്ടൻ്റെ ക്രച്ചസും, ഭിക്ഷ യാചിച്ച് കിട്ടിയ 300 രൂപയും ഇന്നലെ ഏതോ സാമൂഹിക വിരുദ്ധർ മോഷ്ടിച്ചു കൊണ്ടുപോയി,

ഇതിലൊക്കെ എന്ത് സംതൃപ്തിയാണ് മോഷ്ടിച്ച സഹോദരന് ലഭിച്ചതെന്നറിയില്ല,
മോഷ്ടിക്കാൻ മറ്റെന്തൊക്കെയുണ്ട് സഹോദരാ,,
ഒരു കാൽ പൊക്കി വെച്ച് മറ്റേ കാലിൽ കുറച്ച് നേരം നടന്ന് നോക്കണം ആ ബുദ്ധിമുട്ടറിയുവാൻ,
എടുത്ത സഹോദരന് ശശി ചേട്ടൻ്റെ അനുഭവം ഉണ്ടാകാതിരിക്കാൻ മുട്ടിപ്പായി പ്രാർത്ഥിയ്ക്കാം.