നാഗമ്പടം പാലത്തിന് ആയുസ് ഇനി മണിക്കൂറുകൾ മാത്രം: ചെറിയ സ്‌ഫോടനത്തിൽ പാലം ഇല്ലാതെയാകും; നഗരത്തിൽ ശനിയാഴ്ച ഗതാഗത നിയന്ത്രണം; പൊതുജനങ്ങൾക്ക് നെഹ്‌റുസ്റ്റേഡിയത്തിൽ നിന്ന് പാലം പൊളിക്കുന്നത് കാണാം

നാഗമ്പടം പാലത്തിന് ആയുസ് ഇനി മണിക്കൂറുകൾ മാത്രം: ചെറിയ സ്‌ഫോടനത്തിൽ പാലം ഇല്ലാതെയാകും; നഗരത്തിൽ ശനിയാഴ്ച ഗതാഗത നിയന്ത്രണം; പൊതുജനങ്ങൾക്ക് നെഹ്‌റുസ്റ്റേഡിയത്തിൽ നിന്ന് പാലം പൊളിക്കുന്നത് കാണാം

സ്വന്തം ലേഖകൻ

കോട്ടയം: ആറരപതിറ്റാണ്ട കാലം കോട്ടയം നഗരത്തിന്റെ മുഖമുദ്രയായിരുന്ന നാഗമ്പടം റെയിൽവേ മേൽപ്പാലത്തിന് ഇനി ആയുസ് മണിക്കൂറുകൾ മാത്രം. രാവിലെ ഒൻപതരയോടെ ആരംഭിക്കുന്ന പൊളിക്കൽ ജോലികൾ ഒൻപത് മണിക്കൂർ എടുത്താണ് പൂർത്തിയാക്കുന്നത്. രാവിലെ 9.30 ന് ആരംഭിച്ച ജോലികൾ വൈകീട്ട് 6.30 ന് തീരും. 11 നും പന്ത്രണ്ടിനും ഇടയിൽ നടക്കുന്ന സ്‌ഫോടനത്തോടെ പാലം ഓർമ്മയിൽ മാത്രമായി അവശേഷിക്കും. സംസ്ഥാനത്ത് ഇതാദ്യമായാണ് ഒരുപാലം നിയന്ത്രിത സ്ഫോടനത്തിലൂടെ മാറ്റുന്നത്.
അപകടരഹിതമായി വളരെ വേഗം പൊളിച്ചുനീക്കാമെന്നതാണ് നിയന്ത്രിത സ്ഫോടനത്തിന്റെ പ്രത്യേകത. പാലത്തിൽ വിവിധ ഭാഗങ്ങളിൽ കുഴികൾ കുഴിച്ച് വെടിമരുന്ന് നിറച്ചാണ് പൊട്ടിക്കുക. ഇതിനായി കുഴിച്ചുകഴിഞ്ഞിട്ടുണ്ട്. കൺേട്രാൾ റൂമിൽനിന്ന് ബട്ടൺ അമർത്തിയാൽ ചെറിയ ശബ്ദത്തോടെ അഞ്ചു സെക്കൻഡിനുള്ളിൽ ചിതറിത്തെറിക്കാതെ പാലം താഴേക്ക് ഇടിഞ്ഞുവീഴും. ഒന്നരമണിക്കൂർക്കൊണ്ട് ഇത് പൂർത്തിയാക്കാനാകുമെന്നാണ് റെയിൽവേ ജീവനക്കാരുെട കണക്കുകൂട്ടൽ. അഴിക്കുന്ന ലൈൻ പാളത്തിൽ തന്നെയിടും. തുടർന്ന് പാളം സുരക്ഷിതമായി മൂടിയ ശേഷമാകും പാലം തകർക്കുക. പാലം താഴെ വീണാലുടൻ അവശിഷ്ടങ്ങൾ വേഗത്തിൽ മാറ്റും. ഇതിനായി കൂടുതൽ ജോലിക്കാരെ എത്തിക്കും. തുടർന്ന് വൈദ്യുതി ലൈൻ പുനഃസ്ഥാപിക്കും.
ഇതിന്റെ ഭാഗമായി നാഗമ്പടത്ത് എം.സി റോഡിൽ ഒരുമണിക്കൂർ ഗതാഗതം നിയന്ത്രിക്കും. കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതത്തിലും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കോട്ടയം വഴിയുള്ള പാസഞ്ചറുകളെല്ലാം റദ്ദാക്കി. ദീർഘദൂര െട്രയിനുകൾ ആലപ്പുഴ വഴി തിരിച്ചുവിടുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. ഇതിനുശേഷം റെയിൽവേ സുരക്ഷ വിഭാഗം ലൈൻ പരിശോധിച്ച് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകുന്നതോടെയാകും ഗതാഗതം പുനരാരംഭിക്കുക. പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി നാഗമ്പടത്ത് പുതിയ പാലം നിർമിച്ചതിനെത്തുടർന്നാണ് പഴയ പാലം പൊളിക്കുന്നത്. പാലം പൊളിച്ചുനീക്കിയ ശേഷം അേപ്രാച്ച് റോഡും പൊളിക്കും. നിലവിൽ നാഗമ്പടത്തെ പുതിയ പാലത്തിലൂടെയാണ് വാഹന ഗതാഗതമെങ്കിലും പഴയ പാലത്തിന്റെ അവശിഷ്ടങ്ങൾ അടക്കം നീക്കാനായാണ് റോഡ് ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തുന്നത്. പരമാവധി അരമണിക്കൂർ നിയന്ത്രണമാണ് ആവശ്യമെങ്കിലും മുൻകരുതലെന്ന നിലയിലാണ് ഒരുമണിക്കൂർ നിരോധിക്കുന്നത്. ഈസമയത്ത് വാഹനങ്ങൾ
ചുങ്കം, മെഡിക്കൽ കോളജ്, കുമാരനല്ലൂർ ഭാഗങ്ങളിലൂടെ കടത്തിവിടുമെന്ന് പൊലീസ് അറിയിച്ചു.

രാവിലെ 9.30 മുതൽ 12.30 വരെ നാഗമ്പടം എം സി റോഡ് വഴിയുള്ള യാത്ര ഒഴിവാക്കി, മെഡിക്കൽ കോളേജ് ബൈപ്പാസ്, തിരുവഞ്ചൂർ ബൈപ്പാസ് എന്നിവ തിരഞ്ഞെടുക്കുക.
രാവിലെ 8.30 ന്റെ ഷൊർണ്ണൂർ വേണാട് എക്സ്പ്രസ്സിനു ശേഷം വൈകുന്നേരം 5.40നുള്ള ചെന്നൈ മെയിൽ മാത്രമായിരിക്കും (45 മിനിറ്റ് വൈകി, 6.25ന്) കോട്ടയം വഴി സർവ്വീസ്സ് നടത്തുന്ന എക്സ്പ്രസ്സ് ട്രെയിൻ. പ്രസ്തുത സമയത്തിനിടയിലുള്ള എല്ലാ എക്സ്സ്പ്രസ്സ് / മെയിൽ വണ്ടികളും വരുന്നതും പോകുന്നതും ആലപ്പുഴ വഴിയായിരിക്കും. ഈ വണ്ടികൾക്ക് എറണാകുളം ജംഗ്ഷൻ, ചേർത്തല, ആലപ്പുഴ, ഹരിപ്പാട്, കായംകുളം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും. കോട്ടയം വഴിയും ആലപ്പുഴ വഴിയുമുള്ള 90 % പാസഞ്ചർ വണ്ടികളും റദ്ദാക്കിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group