
തേർഡ് ഐ ബ്യൂറോ
കോട്ടയം : നാഗമ്പടം പാലത്തിൽ നിന്നും രാത്രിയിൽ യുവതി ആറ്റിൽ ചാടി. ചോറ്റാനിക്കര സ്വദേശിയായ യുവതിയാണ് നാഗമ്പടം പാലത്തിൽ നിന്നും ഏഴരയോടെ ആറ്റിൽ ചാടിയത്. ചെരുപ്പും ബാഗും പാലത്തിൽ വച്ച ശേഷമാണ് യുവതി ആറ്റിൽ ചാടിയത്.
ആറ്റിൽ ചാടിയത് കണ്ട് പിന്നാലെ ചാടിയ നാട്ടുകാരാണ് യുവതിയെ രക്ഷിച്ചത്. വിവരം അറിഞ്ഞ് സ്ഥലത്ത് എത്തിയ കൺട്രോൾ റൂം പൊലീസ് സംഘവും , അഗ്നിരക്ഷാ സേനയും ചേർന്നാണ് യുവതിയെ ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടുംബ വഴക്കിനെ തുടർന്നാണ് യുവതി ആറ്റിൽ ചാടിയത് എന്നാണ് സൂചന. യുവതിയുടെ സ്ഥിതി ഗുരുതരമല്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


