കോട്ടയം നാഗമ്പടത്ത് 11 പേരെ കടിച്ച തെരുവുനായക്ക് പേവിഷ ബാധ ; തിരുവല്ലയിലെ പക്ഷി മൃഗ രോഗ നിര്‍ണയ ക്യാംപില്‍ നടത്തിയ പരിശോധനയിലാണ് പേ വിഷബാധ സ്ഥിരീകരിച്ചത്

Spread the love

കോട്ടയം : നാഗമ്പടത്ത് 11 പേരെ കടിച്ച തെരുവുനായക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു.

തിരുവല്ലയിലെ പക്ഷി മൃഗ നിർണ്ണയ ക്യാമ്പിൽ നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്.

ഈ പതിനൊന്നുപേരും പ്രാഥമിക ശ്രുശ്രൂഷകൾ എന്നാൽ നായക്ക് പേവിഷബാധയുണ്ടെന്ന കാര്യം കൂടുതൽ ആശങ്കക്കിടയാക്കിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിരീക്ഷണത്തിലിരിക്കെയാണ് നായ ചത്തത്. അതിനു ശേഷം നടത്തിയ പോസ്റ്റുമോർട്ടം പരിശോധനയുടെ ഫലത്തിലാണ് നായക്ക് പേവിഷബാധയുണ്ടെന്ന് കണ്ടെത്തിയത്. കടിയേറ്റ പതിനൊന്നു പേരും നിരീക്ഷണത്തിൽ തുടരുകയാണ്. കോട്ടയത്ത് തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ഒരാഴ്ചക്കിടെ ഇവിടെ കടിയേറ്റത് 15ലധികം പേർക്കാണ്. പല ആളുകളും നായ്ക്കളുടെ ആക്രമണത്തിൽ ഗുരുതരപരിക്കുകളാണുള്ളത്