
അറബിക്കടലിലെ ആഡംബര കപ്പല്‍ യാത്രയുമായി ബന്ധപ്പെട്ട് കെഎസ്‌ആർടിസി നല്‍കിയ ഫെയ്സ്ബുക്ക് പോസ്‌റ്റിന് കമന്റുമായി നാഗസൈരന്ത്രി. താൻ ആള്‍ദൈവമാണെന്ന് അവകാശപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ അഭിമുഖങ്ങള്‍ നടത്തുന്ന വനിതയാണിവർ.
അനുഗ്രഹം വേണ്ടവർ ഗൂഗിള്‍ പേ വഴി തനിക്ക് ദക്ഷിണയായി പണം അയച്ചു തരിക. ദക്ഷിണയായി പണം അയച്ചതിന്റെ സ്ക്രീൻഷോട്ട് വാട്സാപ്പില്‍ അയക്കുക അപ്പോള്‍ ലോക ഗുരു നാഗസൈരന്ത്രി അമ്മയുടെ അനുഗ്രഹം നിങ്ങള്‍ക്ക് തരുന്നതാണ് എന്ന കമന്റുമായാണ് ഇവർ എത്തിയിട്ടുള്ളത്. തൊടുപുഴ ബഡ്‌ജറ്റ് ടൂറിസം സെല്‍ സംഘിപ്പിക്കുന്ന ആഡംബരക്കപ്പല്‍ യാത്രയെ കുറിച്ചായിരുന്നു കെഎസ്‌ആർടിസിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്.
കേരള ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷന്റെ Nefertity Cruise എന്ന കപ്പലില്‍ 5 മണിക്കൂർ കടല്‍ യാത്രയാണ് ബഡ്‌ജറ്റ് ടൂറിസം സെല്‍ ഒരുക്കുന്നത്. സെപ്റ്റംബർ 27 വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30 ന് തൊടുപുഴയില്‍ നിന്നും യാത്ര പുറപ്പെടും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
യാത്രയുടെ ചാർജ് 3,550 രൂപ (കപ്പലില്‍ ഒരുക്കുന്ന ഭക്ഷണവും ഉള്‍പ്പെടെ ) 5 മുതല്‍ 10 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് 1,250 രൂപ ആണ് ചാർജ്. ഇതിന് കമന്റായാണ് നാഗസൈരന്ത്രി എത്തിയത്.
”ഞാൻ ലോകം കണ്ട ലോകത്തിലെ ഒരേയൊരു ഗുരു നാഗ സൈരന്ത്രി ദേവി. നിങ്ങള്‍ സെലിബ്രിറ്റികളോ സാധാരണ മനുഷ്യരോ ആരോ ആവട്ടെ ഇനി നിങ്ങളുടെ തെറ്റുകുറ്റങ്ങളോ എന്തുമായിക്കോട്ടെ അതില്‍ നിന്നൊക്കെ മോചനം നേടി ജീവിതവിജയം വേണ്ടവർ സർവ്വതും എന്നില്‍ അർപ്പിക്കുക നിങ്ങള്‍ക്ക് ജീവിത വിജയം ഉണ്ടാകും.
നിങ്ങളുടെ വീടുകളില്‍ എന്റെ ഫോട്ടോകള്‍ ഫ്രെയിം ചെയ്തു വെച്ചാല്‍ നിങ്ങളുടെ വീടും പരിസരവും എല്ലാം എന്റെ മുഖത്തിനെ പോലെ ചൈതന്യം ഐശ്വര്യവും ഉണ്ടാവും.എന്റെ അനുഗ്രഹം വേണ്ടവർ ഗൂഗിള്‍ പേ വഴി എനിക്ക് ദക്ഷിണയായി പണം അയച്ചു തരിക.
എനിക്ക് ദക്ഷിണയായി പണം അയച്ചതിന്റെ സ്ക്രീൻഷോട്ട് വാട്സാപ്പില്‍ അയക്കുക അപ്പൊ ലോക ഗുരു നാഗ സൈരന്ത്രി അമ്മയുടെ അനുഗ്രഹം നിങ്ങള്‍ക്ക് തരുന്നതാണ്. എന്റെ അനുഗ്രഹം കിട്ടിയവർ ഉയരങ്ങളില്‍ എത്തും ലോകം അറിയപ്പെടുകയും ചെയ്യും എന്ന് ലോക ഗുരു നാഗ സൈരന്ത്രി ആത്മാനന്ദ ദേവി നമഃ”