video

00:00

Saturday, May 17, 2025
HomeLocalKottayamനടുറോഡിൽ ഭാര്യയുടെ റീൽസ് ചിത്രീകരണം: പണി കിട്ടിയത് പോലീസുകാരനായ ഭർത്താവിന്: ട്രാഫിക് ലൈറ്റുകളില്‍ പച്ച തെളിഞ്ഞപ്പോഴാണ്...

നടുറോഡിൽ ഭാര്യയുടെ റീൽസ് ചിത്രീകരണം: പണി കിട്ടിയത് പോലീസുകാരനായ ഭർത്താവിന്: ട്രാഫിക് ലൈറ്റുകളില്‍ പച്ച തെളിഞ്ഞപ്പോഴാണ് വാഹനങ്ങള്‍ തടഞ്ഞു നിർത്തിയുള്ള റീല്‍സ് ചിത്രീകരണം.

Spread the love

ചണ്ഡിഗഡ്: നടുറോഡില്‍ വാഹനങ്ങള്‍ തടഞ്ഞ് ഡാൻസ് റീല്‍ ചിത്രീകരിച്ച യുവതിയുടെ ഭർത്താവിന് കിട്ടിയത് എട്ടിന്റെ പണി. ചണ്ഡിഗഡിലാണ് സംഭവം.
സെക്ടർ 20-ലെ ഗുരുദ്വാര ചൗക്കിലെ തിരക്കേറിയ റോഡിലാണ് ഇവർ റീല്‍സ് അഭ്യാസം നടത്തിയത്.

വീഡിയോ വൈറലായതോടെ കോണ്‍സ്റ്റബിളായ ഭർത്താവിന്റെ ജോലി തെറിച്ചു. അജയ് കുണ്ഡു എന്ന സീനിയർ കോണ്‍സ്റ്റബിളിനാണ് സസ്പെൻഷൻ ലഭിച്ചത്.
ട്രാഫിക് ലൈറ്റുകളില്‍ പച്ച തെളിഞ്ഞപ്പോഴാണ് വാഹനങ്ങള്‍ തടഞ്ഞു നിർത്തിയുള്ള ജ്യോതിയുടെ റീല്‍സ് ചിത്രീകരണം.

ഇവർക്കാെപ്പം പൊലീസുകാരന്റെ സാഹോദരി പൂജയുമുണ്ടായിരുന്നു. അവരാണ് ഫോണില്‍ റീല്‍ പകർത്തിയത്. ഇവരുടെ സീബ്ര ലൈനിലെ ഡ‍ാൻസ് കാരണം വാഗനങ്ങള്‍ കടന്നുപോകാൻ ബുദ്ധിമുട്ടുന്നത് വീഡിയോയില്‍ കാണാമായിരുന്നു. മറ്റാെരു ഹെഡ് കോണ്‍സ്റ്റബിളാണ് യുവതിക്കെതിരെ പരാതി നല്‍കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവരുടെ ഡാൻസ് കാരണം ഗതാഗതം തടസപ്പെടുകയും യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാവുകയും ചെയ്തെന്ന് പൊലീസുകാരന്റെ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. അപകടങ്ങള്‍ക്ക് വഴിവയ്‌ക്കുന്ന രീതിയിലായിരുന്നു

ഇവരുടെ പ്രവൃത്തിയെന്നും പരാതിയിലുണ്ട്. പരാതി ലഭിച്ചതിന് തൊട്ടുപിന്നാലെ യുവതിയെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തു. പിന്നീട് സ്റ്റേഷൻ ജാമ്യത്തില്‍ വിടുകയായിരുന്നു.

Previous article
Next article
RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments