ചാടാന്‍ വിസമ്മതിച്ചപ്പോള്‍ കൊക്കയിലേക്ക് പിടിച്ചുതള്ളി; പെണ്‍കുട്ടി മരിച്ചെന്ന് കരുതി അലക്‌സ്, ധരിച്ചിരുന്ന ജീന്‍സില്‍ കെട്ടിത്തൂങ്ങി; പെണ്‍കുട്ടിയുടെ അച്ഛന്‍ റിട്ട. എസ് ഐ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി അലക്‌സിന്റെ സഹോദരി; നാടുകാണിയിലെ മരണത്തില്‍ ദൂരൂഹതകള്‍ വര്‍ധിക്കുന്നു
സ്വന്തം ലേഖകന്‍
കുളമാവ്: നാടുകാണി പവിലിയന് താഴെ പാറക്കെട്ടില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയിലും പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പരിക്കേറ്റ നിലയിലും കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത വര്‍ധിക്കുന്നു. ശനിയാഴ്ച വിരലടയാളവിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. വെള്ളിയാഴ്ച ഉച്ചക്കാണ് നാടുകാണി പവിലിയന് താഴെ പാറക്കെട്ടിലെ മരത്തില്‍ മേലുകാവ് ഇല്ലിക്കല്‍ (മുരിക്കുങ്കല്‍) അലക്‌സിനെ(23) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പാറക്കെട്ടില്‍നിന്ന് വീണ് പരിക്കേറ്റ നിലയില്‍ പെണ്‍കുട്ടിയെയും കണ്ടെത്തി. വാക്തര്‍ക്കത്തിനിടെ യുവാവ് പിടിച്ചു തള്ളുകയായിരുന്നെന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയിരിക്കുന്നത്.
അ്ലക്സിന്റേത് ആത്മഹത്യയല്ല, കൊലപാതകമാണെന്ന് ആരോപിച്ച് സഹോദരി മേലുകാവ് മുരിക്കുങ്കല്‍ ലീജാമോള്‍ എം. ജോസഫാണ് തൊടുപുഴ ഡിവൈ.എസ്പിക്ക് പരാതി നല്‍കി. പെണ്‍കുട്ടിയുടെ പിതാവ് റിട്ട. പൊലീസ് സബ് ഇന്‍സ്‌പെക്ടറാണെന്നും ഇയാള്‍ അലക്‌സിനെ കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു. തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ അലക്‌സിന്റെ ശരീരത്ത് മുറിപ്പാടുകളുള്ളതായും സഹോദരി പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍ പെണ്‍കുട്ടിയെ വിളിച്ചു കൊണ്ടുപോയി ഭീഷണിപ്പെടുത്തി വശത്താക്കാന്‍ ശ്രമിച്ചതാണെന്നും അതിന് വഴങ്ങാതിരുന്നപ്പോള്‍ ഫോണ്‍ പിടിച്ച് വാങ്ങി എറിഞ്ഞ് കളഞ്ഞെന്നും അതിന് ശേഷം കൊക്കയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ചതാണന്നും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു.
വീട്ടുകാര്‍ വിവാഹം നടത്താന്‍ സമ്മതിക്കാത്തതിനാല്‍ ഒരുമിച്ച് മരിക്കാമെന്ന് അലക്‌സ് പെണ്‍കുട്ടിയോട് പറഞ്ഞു. പെണ്‍കുട്ടി ഇത് വിസമ്മതിച്ചതോടെ തര്‍ക്കമായി. ഇതിനിടെ, തള്ളി താഴെയിടുകയായിരുന്നെന്ന് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് പാറക്കെട്ടിന് താഴെ എത്തിയ അലക്‌സ് പെണ്‍കുട്ടി അനക്കമറ്റ് കിടക്കുന്നതാണ് കണ്ടത്. പെണ്‍കുട്ടി മരിച്ചെന്നുകരുതി അടുത്തുള്ള മരത്തില്‍ സ്വന്തം പാന്റ്സ് ഉപയോഗിച്ച് തൂങ്ങിമരിച്ചെന്നും പൊലീസ് പറയുന്നു.
പോസ്റ്റ്മോര്‍ട്ടത്തിനുശേഷം അലക്സിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. സംസ്‌കാരം മേലുകാവ് സി.എസ്ഐ ക്രൈസ്റ്റ് കത്തീഡ്രല്‍ സെമിത്തേരിയില്‍ നടത്തി.