
സ്വന്തം ലേഖിക
പത്തനംതിട്ട: യാചകരുടെ വേഷം കെട്ടി വീട്ടിലെത്തി മൂന്നര വയസുള്ള കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച നാടോടി സ്ത്രീയെ തൊഴിലുറപ്പ് തൊഴിലാളികൾ ഓടിച്ചിട്ട് പിടികൂടി. ഭിക്ഷ ചോദിച്ച് വീട്ടിലെത്തിയ ഇവർ വീടിനു മുന്നിൽ കളിച്ചു കൊണ്ടിരുന്ന കുട്ടിയുമായി കടന്നു കളയുകയായിരുന്നു . ഇവർ കുഞ്ഞിനെയും കൊണ്ടോടുന്നത് കണ്ട തൊഴിലുറപ്പ് തൊഴിലാളികൾ ഇവരെ പിന്തുടർന്ന് കുഞ്ഞിനെ രക്ഷപ്പെടുത്തുകയായിരുന്നു .
.തുടർന്ന് നാട്ടുകാർ ഇവരെ തടഞ്ഞുവെയ്ക്കുകയും പൊലീസിൽ ഏൽപ്പിക്കുകയും ചെയ്തു . പൊലീസിന്റെ പിടിയിലായപ്പോൾ ഇവർ ഊമയായി അഭിനയിച്ചു .ഇവരെ ചോദ്യം ചെയ്താൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാവുകയുള്ളൂവെന്നാണ് പൊലീസ് പറയുന്നത്. രാവിലെ ഇവർ പല വീടുകളിലും ഭിക്ഷ ചോദിച്ച് ചെന്നിരുന്നുവെന്നും നാട്ടുകാർ പറയുന്നു. .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group



