കരുനാഗപ്പള്ളിയിൽ നാലാം ക്ലാസുകാരിയെ ബലമായി തട്ടികൊണ്ടു പോകാൻ ശ്രമം: നാടോടി സ്ത്രീ അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ

കൊല്ലം : നാലാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നാടോടി സ്ത്രീ അറസ്്‌റിൽ. കരുനാഗപ്പള്ളി തുറയിൽക്കുന്ന് എസ്.എൻ.യു.പി സ്‌കൂൾ വിദ്യാർത്ഥിനിയായ ജാസ്മിനെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. നാട്ടുകാർ പിടികൂടി ഇവരെ പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

 

 

ഇന്ന് രാവിലെ ഒമ്പതരയോടെ സ്‌കൂളിലേക്ക് നടന്നു പോകുകയായിരുന്ന പെൺകുട്ടിയെ ബലമായി പിടിച്ചു കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു. കുതറിയോടിയ ജാസ്മി അടുത്തുള്ള വീട്ടിൽ അഭയം തേടി. തുടർന്ന് നാട്ടുകാർ എത്തി നാടോടി സ്ത്രീയെ പിടിച്ച് പൊലീസിൽ ഏൽപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group