video
play-sharp-fill

നടിയുടെ മുറിയിലേക്ക് ചെന്ന സംവിധായകൻ ഞെട്ടി; ക്യാമറമാന്‍ ചാടി എഴുന്നേറ്റ് കമ്പിളി ഉടുത്തു’: ഒരു ചമ്മലുമില്ലാതെ നടി

നടിയുടെ മുറിയിലേക്ക് ചെന്ന സംവിധായകൻ ഞെട്ടി; ക്യാമറമാന്‍ ചാടി എഴുന്നേറ്റ് കമ്പിളി ഉടുത്തു’: ഒരു ചമ്മലുമില്ലാതെ നടി

Spread the love

കൊച്ചി: സിനിമ മേഖലയുമായി ബന്ധപ്പെട്ട പല ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തുന്ന വ്യക്തിയാണ് സംവിധായകന്‍ ശാന്തിവിള ദിനേശ്.

ഇതിന്റെ പേരില്‍ പലപ്പോഴും അദ്ദേഹത്തിനെതിരെ നിയമ നടപടികള്‍ ഉണ്ടായിട്ടുമുണ്ട്. പ്രമുഖരായ വ്യക്തികള്‍ തന്നെയാണ് അദ്ദേഹത്തിനെതിരെ കേസ് കൊടുക്കുന്നതും. എങ്കില്‍ താന്‍ കാര്യങ്ങള്‍ സത്യസന്ധമായി പറയുന്നു എന്നാണ് അദ്ദേഹത്തിന്റെ വാദം.

തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം പലതും വെട്ടിത്തുറന്ന് പറയുന്നത്. ഇപ്പോഴിതാ ഒരു സിനിമയുടെ സെറ്റില്‍ താന്‍ സാക്ഷ്യം വഹിച്ച ഒരു സംഭവത്തെക്കുറിച്ചും പറയുകയാണ് ശാന്തിവിള ദിനേശ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു സിനിമയില്‍ അസോസിയേറ്റ് ഡയറക്ടറായി വർക്ക് ചെയ്യുന്നതിന് വേണ്ടി ഞാന്‍ ഒരിക്കല്‍ എറണാകുളത്ത് പോയി. വലിയ വിവാദമുണ്ടാകുകയും അതുകാരണം പേരുകേട്ടതുമായ ഒരു ഹോട്ടലിലാണ് താമസമെന്നും അദ്ദേഹം പറയുന്നു.

ഒരു നവാഗത സംവിധായകനാണ്. ആ സിനിമയില്‍ ഒരു പെണ്‍കുട്ടി അഭിനയിക്കാന്‍ വന്നു. കല്യാണമൊക്കെ കഴിഞ്ഞ് ഒരു കുട്ടിയായതിന് ശേഷമാണ് അഭിനയിക്കാന്‍ വന്നത്. ചിത്രത്തില്‍ മോശമല്ലാത്ത ഒരു വേഷം തന്നെ അവർക്ക് കൊടുത്തിട്ടുണ്ട്.

കാര്യങ്ങളൊക്കെ അന്വേഷിച്ചപ്പോള്‍ അല്‍പ്പം കില്ലാടിയായ ഭർത്താവുള്ള ഒരാളാണെന്നും എനിക്കും മനസ്സിലായി.

അല്‍പ്പം അടിയും പിടിയുമൊക്കെയുള്ള വ്യക്തിയാണ് നടിയുടെ ഭർത്താവ്. എന്തായാലും ഈ പെണ്‍കുട്ടി അഭിനയിക്കാന്‍ വന്നത് തനിച്ചാണ്. അദ്ദേഹം സെറ്റില്‍ കൊണ്ടാക്കിയിട്ട് പോയി. ഒരു ദിവസം അന്നത്തേയും നാളത്തേയുമൊക്കെ കാര്യങ്ങള്‍ നോട്ട് ചെയ്ത് വെക്കുകയാണ്. അങ്ങനെ

ഒരോ റൂമിലും ചെന്ന് നാളെ എത്രമണിക്ക്, ഏത് ഡ്രസ് ഇട്ട് വരണം എന്നുള്ളത് പറഞ്ഞുകൊണ്ടിരിക്കുകയാണ്.

ഓരോ റൂമിലും പറഞ്ഞ് പറഞ്ഞ്, ഈ നടിയുടെ മൂറിയിലേക്ക് കയറി ചെല്ലുമ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. കതക് ലോക്ക് ചെയ്തിരുന്നില്ല, മുട്ടിയിട്ട് ഞാന്‍ കയറി ചെല്ലുകയായിരുന്നു. നടിയേയും ചിത്രത്തിലെ ക്യാമറമാനേയും ആവശ്യമില്ലാത്ത നിലയില്‍ ഞാന്‍ കണ്ടു.

എന്നെ കണ്ടതും ക്യാമറമാന്‍ ചാടി എഴുന്നേറ്റിട്ട് കമ്പിളി എടുത്ത് അദ്ദേഹം ഉടുത്തു. ഇപ്പോഴും ഓർക്കുമ്പോള്‍ ചിരി വരും. മറ്റവർക്ക് യാതൊരു കൂസലും ഇല്ലെന്നും ശാന്തിവിള ദിനേശ് പറയുന്നു.

കമ്പിളിയൊക്കെയാണോ ഇപ്പോള്‍ ലുങ്കിക്ക് പകരം ഉടുക്കുന്നതെന്ന് പിറ്റേ ദിവസം ഞാന്‍ ക്യാമറമാനോട് ചോദിച്ചു. പുള്ളി ഒരു വല്ലാത്ത ചിരി ചിരിച്ച്‌ എന്നെ നോക്കി. അവിടെ നിന്നും വർഷങ്ങള്‍ കഴിഞ്ഞ് അടുത്ത പടത്തിന് വേണ്ടി വർക്ക് ചെയ്യാനായി ഞാന്‍ ഷൊർണ്ണൂർ എത്തി.

ഒരിക്കലും സംവിധായകർ താമസിക്കുന്നിടത്ത് ഞാന്‍ താമസിക്കാറില്ല. കാരണം അവിടെ നടക്കുന്ന ഒരു പോക്രിത്തരത്തിനും സാക്ഷിയാകാന്‍ എനിക്ക് ഇഷ്ടമല്ല.

ഷൊർണ്ണൂരുള്ള ഒരു ലോഡ്ജിലാണ് ഞാന്‍ താമസിക്കുന്നത്. തൊട്ട് അടുത്ത റൂമില്‍ ഞാന്‍ നേരത്തെ പറഞ്ഞ നടിയാണ് താമസിക്കുന്നത്. അപ്പുറത്ത് രണ്ട് നടന്മാരുമുണ്ട്. രണ്ട് പേരും സ്ത്രീവിഷയത്തില്‍ വലിയ കുഴപ്പക്കാരാണ്.

അതിലെ ഒരു നടന്‍ എന്നോട് ചോദിച്ച്‌ നിനക്ക് ഈ സ്ത്രീവിഷയം ഒന്നും ഇല്ല അല്ലേന്ന്. ഞാന്‍ പറഞ്ഞു ഇല്ലെന്ന്. നന്നായി എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ആ നടന്‍ അപ്പോള്‍ തന്നെ ആ നടിയുടെ റൂമിന്റെ കതക് മുട്ടി. അപ്പോഴുണ്ട് നടി ഇറങ്ങി വരുന്നു. എന്നെ നോക്കി ഒരു ചിരിയും ചിരിച്ചു അവർ. രണ്ടു പേരും മുറിയില്‍ കയറി വാതില്‍ അടച്ചു.

പക്ഷെ ആ നടി ഒരിക്കലും പരാതി പറയില്ല. ഒരിക്കലും വഞ്ചനയുള്ളയാളായിരുന്നില്ല ആ നടിയെന്നും ശാന്തിവിള ദിനേശ് കൂട്ടിച്ചേർക്കുന്നു.