നടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ നിർമാതാവ് അറസ്റ്റിൽ: മോർഫ് ചെയ്ത ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിപ്പിച്ചെന്നും പരാതിയിലുണ്ട്.

Spread the love

ബംഗളൂരു: നടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പ്രമുഖ സിനിമാ നിർമാതാവ് അറസ്റ്റില്‍. എവിആർ എന്റർടെയിൻമെന്റ് ഉടമ അരവിന്ദ് വെങ്കടേഷ് റെഡ്ഡിയാണ് അറസ്റ്റിലായത്.

video
play-sharp-fill

നടിയും മോഡലുമായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. ശ്രീലങ്കയില്‍ നിന്ന് ബംഗളൂരുവില്‍ എത്തിയ വെങ്കടേഷിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാള്‍ക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

സൗഹൃദം സ്ഥാപിച്ചതിനുശേഷം ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നാണ് നടിയുടെ പരാതിയില്‍ പറയുന്നത്. മോർഫ് ചെയ്ത ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിപ്പിച്ചെന്നും പരാതിയിലുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിർമാതാവിന്റെ സമ്മർദ്ദം സഹിക്കവയ്യാതെ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ആശുപത്രിയിലെത്തിയും ഇയാള്‍ ഭീഷണി തുടർന്നതായും പരാതിയില്‍ വ്യക്തമാക്കുന്നു.

അതേസമയം, നടിയുടെ പരാതിയിലെ ആരോപണങ്ങള്‍ അരവിന്ദ് വെങ്കടേഷ് നിഷേധിച്ചു. നടിക്ക് താൻ പണവും വീടും നല്‍കിയെന്നും അവർക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നുമാണ് അരവിന്ദ് ആരോപിക്കുന്നത്.