
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ 8 വർഷം നീണ്ട നിയമപോരാട്ടത്തിന് ഒടുവിലാണ് ഇന്ന് അന്തിമ വിധി പ്രസ്താവിച്ചത്. എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോതി ജഡ്ജി ഹണി.എം.വർഗീസാണ് കേസില്‍ വിധി പറഞ്ഞത്.
2017 ഫെബ്രുവരി 17ന് ഷൂട്ടിങ് ആവശ്യത്തിന് തൃശൂരില്‍ നിന്നുള്ള യാത്രക്കിടെ എറണാകുളം അത്താണി അടുത്തുവെച്ചാണ് നടി ആക്രമിക്കപ്പെടുന്നത്. പള്‍സർ സുനി അടക്കമുള്ള ക്വട്ടേഷൻ സംഘം നടിയെ വിദഗ്ധമായ തട്ടികൊണ്ടുപോയി
ലൈംഗികമായി ആക്രമിക്കുകയും. അപകീർത്തികരമായ ദൃശ്യങ്ങള്‍ പകർത്തി എന്നുമാണ് കേസ്. സംഭവം നടന്ന ഉടൻ തന്നെ പ്രധാന പ്രതി ഉള്‍പ്പെടെയുള്ളവർ അറസ്റ്റിലായി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കേസിന്റെ ഗൂഢാലോചന സംബന്ധിച്ച അന്വേഷണത്തിലാണ് നടൻ ദിലീപ് ജൂലായില്‍ അറസ്റ്റിലാകുന്നത്. ഒന്നാംപ്രതി പള്‍സർ സുനി അടക്കം കേസില്‍ 10 പ്രതികളാണ് ഉള്ളത്. പ്രതിഭാഗം 221 രേഖകളാണ് കേസിന്റെ വിചാരണക്കിടെ ഹാജരാക്കിയത്.
കേസില്‍ 28 പേർ കൂറുമാറി, മാനഭംഗം, ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കല്‍, അന്യായ തടങ്കല്‍, തെളിവ് നശിപ്പിക്കല്‍, ബലപ്രയോഗം, അശ്ലീല ചിത്രമെടുക്കല്‍, പ്രചരിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.
കേസിന്റെ നാള് വഴി
2017 ഫെബ്രുവരി 17ന് അത്താണിയില്‍ വെച്ച് നടി ആക്രമിക്കപ്പെട്ടു.
ഫെബ്രുവരി 18 ന് ഡ്രൈവര്‍ മാര്ട്ടിന് ആന്റണിയെ അറസ്റ്റുചെയ്തു.
ഫെബ്രുവരി 19ന് – നടിയെ ആക്രമിച്ച പ്രതികളായ വടിവാള്‍ സലിം, പ്രദീപ് എന്നിവർ അറസ്റ്റിലായി
ഫെബ്രുവരി 20ന് – നടിയെ ആക്രമിച്ച പ്രതി മണികണ്ഠന് അറസ്റ്റില്‍
ഫെബ്രുവരി 23ന് – ഒന്നാംപ്രതിയായ പള്‍സര്‍ സുനി അറസ്റ്റില്‍. കോടതിയില്‍ കീഴടങ്ങാനെത്തിയപ്പോഴായിരുന്നു അറസ്റ്റിലായത്.
ജൂണ്‍ 28ന് – കേസില്‍ നടന് ദിലീപിനെ ചോദ്യംചെയ്തു.
ജൂലായ് 10ന് – നടൻ ദിലീപ് അറസ്റ്റില്‍
ഒക്ടോബര്‍ 3ന് ഹൈക്കോടതി ദിലീപിന് ജാമ്യം നല്കി.
2018 മാര്‍ച്ച് 8ന് കേസില്‍ വിചാരണ നടപടി തുടങ്ങി.
2019 നവംബര്‍ 29ന് ആറുമാസത്തിനകം വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രീംകോടതി നിര്‍ദേശം നല്കി.
2
021 ഡിസംബര്‍ 25ന് സംവിധായകന് ബാലചന്ദ്രകുമാറിന്റെ നിർണായക വെളിപ്പെടുത്തല്‍.
2022 ജനുവരി4ന് – ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് തുടരന്വേഷണത്തിന് അനുമതി.
2024 സെപ്റ്റംബര്‍ 17ന് – പള്‍സര്‍ സുനിക്ക് ജാമ്യം അനുവദിച്ചു.
ഡിസംബര്‍ 11ന് അന്തിമവാദം തുടങ്ങി.
2025 ഏപ്രില്‍ 9ന് പ്രതിഭാഗത്തിന്റെ വാദം പൂര്‍ത്തിയായി
പ്രതിപ്പട്ടിക
1. പള്‍സർ സുനി
2.മാർട്ടിൻ ആന്ററണി
3. ബി.മണികണ്ഠൻ
4.വി.പി. വിജീഷ്
5.എച്ച്.സലീം
6.പ്രദീപ്
7.ചാർലി തോമസ്
8. ദിലീപ്
9.സനില്‍ കുമാർ
10.ജി.ശരത്



