
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ എട്ടാം പ്രതിയാണ് നടന് ദിലീപ്. 2017 ജൂലൈ 10നാണ് അന്വേഷണ സംഘം ദിലീപിനെ അറസ്റ്റ് ചെയ്തത്.
ആലുവയില്‍ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം പിന്നീട് വീട്ടില്‍ പോകാന്‍ അനുവദിച്ചു. തൊട്ടടുത്ത ദിവസം വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചായിരുന്നു അറസ്റ്റ്. ദിലീപിനൊപ്പം സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയെയും ചോദ്യം ചെയ്തിരുന്നു.
പോലീസ് ചോദ്യം ചെയ്യല്‍ തുടരുന്നതിനിടെ ദിലീപിനെയും നാദിര്‍ഷയെയും കാണാന്‍ നടന് സിദ്ദിഖ് വന്നതും അന്ന് വലിയ വാര്‍ത്തയായിരുന്നു. കാര്യങ്ങള്‍ തിരക്കാന്‍ വേണ്ടിയാണ് താന്‍ വന്നത് എന്നായിരുന്നു അന്ന് സിദ്ദിഖിന്റെ പ്രതികരണം. നാദിര്‍ഷയുടെ സഹോദരനും എത്തിയിരുന്നു. അധികം വൈകിയില്ല, ദിലീപിന്റെ അറസ്റ്റ് അന്വേഷണ സംഘം രേഖപ്പെടുത്തി. ഇതിന് കാരണം മറ്റൊന്നായിരുന്നു.
കേസിന് ആസ്പദമായ സംഭവം നടന്നത് 2017 ഫെബ്രുവരി 17ന് രാത്രിയായിരുന്നു. നടിയുടെ വാഹനം തടഞ്ഞ് അവരെ ബലാല്‍സംഗം ചെയ്തു എന്നായിരുന്നു കേസ്. നടിയുടെ ഡ്രൈവറില്‍ പോലീസിന് ആദ്യ സംശയം തോന്നി. തൃക്കാക്കര എംഎല്‍എ ആയിരുന്ന പിടി തോമസിന്റെ ഇടപെടല്‍ കേസ് അന്വേഷണണം ത്വരിതപ്പെടുത്തി. കേരളം ചര്‍ച്ച ചെയ്യുന്ന പ്രധാന സംഭവമായി ഇത് മാറുകയും ചെയ്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പോലീസ് നടത്തിയ നീക്കം ഇങ്ങനെ
പ്രതികള്‍ക്കായി വല വീശിയ പോലീസ് ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ ഓരോ നീക്കങ്ങളും നിരീക്ഷിച്ചു. കോടതിയില്‍ കീഴടങ്ങാന്‍ എത്തിയ വേളയിലാണ് ഇയാളെ പോലീസ് ബലമായി പിടികൂടിയത്. ഇതിന്റെ തല്‍സമയ ദൃശ്യങ്ങള്‍ അന്ന് മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. സുനിയും സുഹൃത്തും റിമാന്റിലായതോടെ ഇവരെ നിരീക്ഷിക്കാന്‍ പോലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു. ഇയാളില്‍ നിന്ന് ലഭിച്ച വിവരമാണ് ദിലീപിനെ കേസില്‍ പ്രതിയാക്കിയത്.
പെരുമ്ബാവൂര്‍ സ്വദേശിയായ സുനില്‍കുമാറിന് പള്‍സര്‍ ബൈക്കിനോടുള്ള ഇഷ്ടമാണ് പള്‍സര്‍ സുനി എന്ന് പേര് വരാന്‍ കാരണം. സിനിമാ രംഗത്തുള്ളവര്‍ക്കും ഇയാള്‍ സുപരിചിതനായിരുന്നു. പല താരങ്ങളുടെയും ഡ്രൈവറായി ജോലി ചെയ്തിട്ടുണ്ട്. പള്‍സര്‍ സുനിയും ദിലീപും തമ്മില്‍ പരിചയമുണ്ട് എന്നായിരുന്നു അന്വേഷണ സംഘത്തിന്റെ വാദം. ഇല്ലെന്ന് ദിലീപും വാദിച്ചു.
ദിലീപിന് രണ്ടാം കുരുക്ക് വന്ന വഴി
പള്‍സര്‍ സുനിയുടെ അമ്മ ശോഭന മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞ കാര്യങ്ങളും ദിലീപിന് തിരിച്ചടിയായി. വീണ്ടും ദിലീപിന് കുരുക്ക് മുറുക്കിയത് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം സംവിധായകന് ബാലചന്ദ്ര കുമാര്‍ നടത്തിയ വെളിപ്പെടുത്തല്‍ ആയിരുന്നു. നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ ദിലീപിന്റെ കൈവശമെത്തി എന്ന ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ ഞെട്ടിപ്പിക്കുന്നതായിരുന്നു.
ബാലചന്ദ്ര കുമാര്‍ പറഞ്ഞ കാര്യങ്ങളിലെ നിജസ്ഥിതി അറിയാന്‍ വീണ്ടും അന്വേഷണം നടന്നു. അനുബന്ധ കുറ്റപത്രവും സമര്‍പ്പിച്ചു. വിചാരണ പൂര്‍ത്തിയാകും മുമ്പ് അസുഖ ബാധിതനായ ബാലചന്ദ്ര കുമാര്‍ മരിച്ചു. എട്ടര വര്‍ഷം പിന്നിടുമ്ബോഴാണ് കേസില്‍ വിധി വരാന്‍ പോകുന്നത്. ഡിസംബര്‍ എട്ടിന് എറണാകുളം ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പറയുക



