നടി ആക്രമിക്കപ്പെട്ട കേസ്: ഈ കേസിലെ യഥാർത്ഥ ഗൂഢാലോചന എന്നെ പ്രതിയാക്കാൻ ആയിരുന്നുവെന്ന് നടൻ ദിലീപ്: സമൂഹത്തില്‍ എന്റെ കരിയർ, എന്റെ ഇമേജ്, എന്റെ ജീവിതമൊക്കെ നശിപ്പിക്കാൻ വേണ്ടി ഉള്ളതായിരുന്നു: ഉയർന്ന മേലുദ്യോഗസ്ഥയും അവർ തിരഞ്ഞെടുത്ത ഒരു സംഘം പോലീസുകാരും ചേർന്ന് ആണ് കേസുണ്ടാക്കിയത്: ദിലീപ് പ്രതികരിച്ചു.

Spread the love

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നിർണ്ണായക വിധി പുറത്തു വന്നിരിക്കുകയാണ്. എട്ടാം പ്രതി ആയിരുന്ന നടൻ ദിലീപ് കുറ്റവിമുക്തൻ ആണെന്ന് കോടതി വിധിച്ചു.

video
play-sharp-fill

ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികള്‍ കുറ്റക്കാരാണെന്നും കോടതി കണ്ടെത്തി. ഈ കേസ് തുടങ്ങിയ എട്ടു വർഷത്തിനുള്ളില്‍ ഇതേവരെ ദിലീപ് ഈ വിഷയവുമായി ബന്ധപ്പെട്ട് ഒരു രീതിയിലും പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ കേസിന്റെ വിധി വന്നതിനു പിന്നാലെ കോടതിമുറിയില്‍ നിന്നും പുറത്തേക്ക് വന്ന ദിലീപ് മാധ്യമങ്ങളോട് ഇതേക്കുറിച്ച്‌ സംസാരിക്കുകയാണ്.

“കേസില്‍ ക്രിമിനല്‍ ഗൂഢാലോചന ഉണ്ട് എന്ന് മഞ്ജു പറഞ്ഞിടത്ത് നിന്നാണ് എനിക്കെതിരെയുള്ള ഗൂഢാലോചന ആരംഭിക്കുന്നത്. അതിന് അന്നത്തെ ഒരു ഉയർന്ന മേലുദ്യോഗസ്ഥയും അവർ തിരഞ്ഞെടുത്ത ഒരു സംഘം പോലീസുകാരും ചേർന്ന് ആണ് കേസുണ്ടാക്കിയത്. അതിനായിട്ട് ഈ കേസിലെ മുഖ്യപ്രതിയെ കൂട്ടുപിടിച്ച്‌ അയാളുടെ കൂടെ ജയിലില്‍ ഉണ്ടായിരുന്ന കൂട്ടുപ്രതികളെയും കൂട്ടുപിടിച്ചിട്ട് ഈ പോലീസ് സംഘം ഒരു കള്ളക്കഥ മെനഞ്ഞെടുക്കുക ആണ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

എന്നിട്ട് ഈ പോലീസ് സംഘം ചില മാധ്യമങ്ങളെയും അവർക്ക് ഒത്താശ ചെയ്യുന്ന ചില മാധ്യമ പ്രവർത്തകരെയും കൂട്ടുപിടിച്ച്‌ ഈ കള്ളക്കഥ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. ഇന്ന് കോടതിയില്‍ ഈ പോലീസ് സംഘം ഉണ്ടാക്കിയ കള്ളക്കഥ തകർന്നു.

ഈ കേസിലെ യഥാർത്ഥ ഗൂഢാലോചന എന്നെ പ്രതിയാക്കാൻ ആയിരുന്നു. സമൂഹത്തില്‍ എന്റെ കരിയർ, എന്റെ ഇമേജ്, എന്റെ ജീവിതമൊക്കെ നശിപ്പിക്കാൻ വേണ്ടി ഉള്ളതായിരുന്നു” എന്ന് ദിലീപ് പറയുമ്ബോള്‍ മാധ്യമപ്രവർത്തകരില്‍ ഒരാള്‍ ആരാണ് ഗൂഢാലോചന നടത്തിയത് എന്ന് ചോദിക്കുന്നുണ്ട്.

ഇതിനു മറുപടി പറഞ്ഞുകൊണ്ടാണ് ദിലീപ് ബാക്കി സംസാരിച്ചത്. “നിങ്ങളൊക്കെ ഒൻപത് വർഷം ഈ വിഷയം സംസാരിച്ചതല്ലേ ചേട്ടാ, ഇനി ഞാനൊന്നു പറഞ്ഞോട്ടെ. ഇന്നെനിക്ക് എന്റെ കൂടെ നിന്ന എല്ലാവരോടും നന്ദി പറയാനുണ്ട്. കോടിക്കണക്കിനു ആള്‍ക്കാർ എനിക്ക് വേണ്ടി പ്രാർത്ഥിച്ചിട്ടുണ്ട് അവരോടൊക്കെ എന്റെ ആത്മാർത്ഥമായ നന്ദി” എന്നാണ് ദിലീപ് പറഞ്ഞത്.