video
play-sharp-fill

അസീസിനെ മർദ്ദിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പകർത്തിയത് ബന്ധുവായ യുവതി ; വീഡിയോ മറ്റൊരാൾക്ക് അയച്ചുകൊടുത്ത ശേഷം ഡിലീറ്റ് ചെയ്തു ; വീഡിയോ ദൃശ്യങ്ങൾ പുറത്ത് വിട്ടത് യുവതിയുടെ ഭർത്താവും അസീസിന്റെ പിതാവും തമ്മിൽ വാക്കേറ്റമുണ്ടായതോടെ

അസീസിനെ മർദ്ദിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പകർത്തിയത് ബന്ധുവായ യുവതി ; വീഡിയോ മറ്റൊരാൾക്ക് അയച്ചുകൊടുത്ത ശേഷം ഡിലീറ്റ് ചെയ്തു ; വീഡിയോ ദൃശ്യങ്ങൾ പുറത്ത് വിട്ടത് യുവതിയുടെ ഭർത്താവും അസീസിന്റെ പിതാവും തമ്മിൽ വാക്കേറ്റമുണ്ടായതോടെ

Spread the love

സ്വന്തം ലേഖകൻ

കോഴിക്കോട്: നാദാപുരത്ത് വിദ്യാർത്ഥിയെ അതിക്രൂരമായി മർദ്ദിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പകർത്തിയത് ബന്ധുവായ യുവതി. അസീസിന്റെ അർധ സഹോദരൻ സഫ്വാൻ മർദ്ദിക്കുന്നതും കഴുത്തു ഞെരിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ ബന്ധുവായ യുവതി മൊബൈൽ ഫോണിൽ പകർത്തുകയായിരുന്നു.

ഈ ദൃശ്യങ്ങൾ മറ്റൊരാൾക്ക് യുവതി അയച്ചുകൊടുത്ത ശേഷം ഡിലീറ്റ് ചെയ്യുകയായിരുന്നു. അയച്ചു കൊടുത്ത ദൃശ്യങ്ങൾ യുവതിയുടെ ഭർത്താവാണ് പുറത്തു വിട്ടത്. അസീസിന്റെ മരണവുമായി ബന്ധപ്പെട്ട് യുവതിയുടെ ഭർത്താവും അസീസിന്റെ പിതാവും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയുമുണ്ടായി. ഇതിന് പിന്നാലെയാണ് ദൃശ്യങ്ങൾ പുറത്തു വിട്ടതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അസീസിന്റെ അർധസഹോദരൻ സഫ്വാൻ അസീസിന്റെ കഴുത്ത് ഞെരിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഈ ദൃശ്യങ്ങൾ മരണത്തിന് തൊട്ടുമുൻപുള്ളതാണോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

അസീസിന്റെ മരണവിവരമറിഞ്ഞ് നാട്ടുകാർ അസീസിന്റെ വീട്ടിലെത്തുമ്പോൾ അസീസിന്റെ ദേഹത്തുള്ള വസ്ത്രവും സഫ്‌വാൻ ധരിച്ച വസ്ത്രവും തന്നെയാണ് പുറത്തു വന്ന വീഡിയോയിലുള്ളത്.

ഫാനിൽ ഒരു ലുങ്കിയിൽ തൂങ്ങി മരിച്ച നിലയിലാണ് അസീസിനെ കണ്ടെത്തിയത്. റമദാൻ കാലമായിരുന്നു അത്. പകൽ സമയത്താണ് കുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് എന്നതിൽ അന്നേ നാട്ടുകാർക്ക് സംശയം തോന്നിയിരുന്നു. വീട്ടിൽ ആ സമയത്ത് വേറെയും ആളുകൾ ഉണ്ടായിരുന്നു.

താഴത്തെ മുറിയിലുണ്ടായിരുന്നു ടൈലറിങ് മെഷീൻ മുകളിലേക്ക് എടുത്തുകൊണ്ടുപോയി, അതിന് മുകളിൽ കയറിയാണ് കുട്ടി ഫാനിൽ തൂങ്ങിമരിച്ചത് എന്ന വീട്ടുകാരുടെ വിശദീകരണം. എന്നാൽ ഇത് നാട്ടുകാർക്ക് വിശ്വാസയോഗ്യമായി തോന്നാത്തതുകൊണ്ടും അന്ന് നാട്ടുകാർ മരണത്തിൽ അന്വേഷണമാവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി രൂപീകരിച്ചിരുന്നു.

നാദാപുരത്ത് നരിക്കാട്ടേരി സ്വദേശി കറ്റാരത്ത് അസീസിനെ 2020 മെയ് 17നാണ് വീട്ടിനകത്ത് ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അന്നുതന്നെ അസീസിന്റെ ഉമ്മയുടെ ബന്ധുക്കളും നാട്ടുകാരും മരണത്തിൽ സംശയം പ്രകടിപ്പിച്ചിരുന്നു. ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയും ആക്ഷൻ കൗൺസിൽ രൂപീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ ആത്മഹത്യയെന്ന് പറഞ്ഞ്‌
പൊലീസ്  കേസ്‌ എഴുതി തള്ളുകയായിരുന്നു.