video
play-sharp-fill

രണ്ടാനമ്മയിൽ നിന്നും നേരിട്ട പ്രശ്‌നങ്ങൾ അസീസ് കൂട്ടുകാരനെ അറിയിച്ചത് വൈരാഗ്യമായി ; 15കാരൻ കൊല്ലപ്പെടുമ്പോൾ രണ്ടാനമ്മയും അച്ഛനും സഹോരനും വീട്ടിലുണ്ട് ; വിദ്യാർത്ഥിയെ കഴുത്ത് ഞെരിച്ച് മർദ്ദിക്കുന്ന ദൃശ്യങ്ങൾ ചിത്രീകരിച്ചത് ആരെന്നത് ഇപ്പോഴും അജ്ഞാതം : ക്രൈംബ്രാഞ്ചും പൊലീസും ആത്മഹത്യയെന്ന് വിധിയെഴുതിയ കേസിൽ നാട്ടുകാരുടെ സംശയം ശരിയാകുമ്പോൾ

രണ്ടാനമ്മയിൽ നിന്നും നേരിട്ട പ്രശ്‌നങ്ങൾ അസീസ് കൂട്ടുകാരനെ അറിയിച്ചത് വൈരാഗ്യമായി ; 15കാരൻ കൊല്ലപ്പെടുമ്പോൾ രണ്ടാനമ്മയും അച്ഛനും സഹോരനും വീട്ടിലുണ്ട് ; വിദ്യാർത്ഥിയെ കഴുത്ത് ഞെരിച്ച് മർദ്ദിക്കുന്ന ദൃശ്യങ്ങൾ ചിത്രീകരിച്ചത് ആരെന്നത് ഇപ്പോഴും അജ്ഞാതം : ക്രൈംബ്രാഞ്ചും പൊലീസും ആത്മഹത്യയെന്ന് വിധിയെഴുതിയ കേസിൽ നാട്ടുകാരുടെ സംശയം ശരിയാകുമ്പോൾ

Spread the love

സ്വന്തം ലേഖകൻ

കോഴിക്കോട്: നാദാപുരത്ത് 15കാരൻ മരിച്ച സംഭവത്തിൽ പുനരന്വേഷണം ആരംഭിച്ചു. നാദാപുരം നരിക്കാട്ടേരിയിൽ പത്താംക്ലാസ് വിദ്യാർത്ഥിയായിരുന്ന അബ്ദുൽ അസീസിന്റെ മരണത്തിൽ പുനരന്വേഷണം നടത്താനുള്ള കോഴിക്കോട് റൂറൽ എസ്പിയുടെ ഉത്തരവ് എത്തിയതോടെ പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം അസീസിനെ സഹോദരൻ കഴുത്ത് ഞെരിച്ചുകൊല്ലുന്ന വീഡിയോ പുറത്ത് വന്നിരുന്നു. ഇതോടെയാണ് പുനരന്വേഷണത്തിന് ഉത്തരവിട്ടത്. എന്നാൽ വ്യാപകമായി പ്രചരിച്ച ഈ വീഡിയോയുടെ ആധികാരികത പൊലീസ് ഉറപ്പിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ വർഷമാണ് പേരോട് എംഐഎം ഹയർ സെക്കൻഡറി സ്‌കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിയായ കറ്റാറത്ത് അബ്ദുൽ അസീസ് (15) മരണപ്പെട്ടത്. അടിയേറ്റതിനെ തുടർന്നാണ് മരണമെന്നും സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ വർഷം തന്നെ നാട്ടുകാർ കർമസമിതി രൂപീകരിച്ചിരുന്നു.

എന്നാൽ കേസിൽ ലോക്കൽ പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന നാട്ടുകാരുടെ ആരോപണത്തെ തുടർന്ന് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തിരുന്നു. എന്നാൽ അസീസിന്റെ മരണം ആത്മഹത്യയെന്ന് വിധിയെഴുതി ക്രൈംബ്രാഞ്ച് കേസ് അവസാനിപ്പിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം അസീസിനെ സഹോദരൻ കഴുത്ത് ഞെരിച്ചുകൊല്ലുന്ന വീഡിയോ പുറത്ത് വന്നതോടെ വീണ്ടും നാട്ടുകാരുടെ സംശയം സജീവമായി. വീഡിയോ പുറത്ത് വന്നതിന് ശേഷം നാട്ടുകാർ വീട് വളഞ്ഞു. വീഡിയോയിൽ അസീസിനെ മർദ്ദിക്കുന്ന സഹോദരൻ ഇപ്പോൾ വിദേശത്താണ്.

വീഡിയോ പുറത്ത് വന്നതോടെ ബന്ധുക്കളിൽ ചിലരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിദ്യാർത്ഥിയെ പീഡിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നാണ് ദൃശ്യങ്ങളിൽ നിന്നു വ്യക്തമാകുന്നത്. നാദാപുരത്തെ ടാക്‌സി ഡ്രൈവർ അഷ്‌റഫിന്റെ മകനാണ് അബ്ദുൽ അസീസ്.

വിഡിയോ ചിത്രീകരിച്ചവരെയും കൊലപ്പെടുത്തിയവരെയും അറസ്റ്റ് ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അതേസമയം പുറത്ത് വന്ന വീഡിയോയുടെ ആധികാരികത കൂടി ഉറപ്പ് വരുത്തി പുനരന്വേഷണം നടത്താനാണ് റൂറൽ എസ്പി ഉത്തരവിട്ടത്. ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്പി ഷാജ് ജോസിനാണ് അന്വേഷണച്ചുമതല.

വിഡിയോ ചിത്രീകരിച്ച ആളും വിദേശത്തെ സഹോദരനും തമ്മിൽ പിണങ്ങിയതാകാം വീഡിയോ പുറത്തു വരാൻ കാരണമെന്ന നിഗമനം പൊലീസിനുണ്ട്. പുറത്തു വന്ന ദൃശ്യത്തിൽ സഹോദരൻ കുട്ടിയെ മടിയിൽ കിടത്തിയും എഴുന്നേൽപ്പിച്ചും കഴുത്തു ഞെരിക്കുന്നതിന്റെയും തലയിലും മറ്റും ഇടിക്കുന്നതിന്റെയും മൊബൈലിൽ മറ്റൊരാൾ പകർത്തിയ രംഗങ്ങളാണ് കാണുന്നത്.

ഒരു വർഷത്തിന് ശേഷം പ്രദേശത്തെ വാട്‌സ് ആപ്പ് ഗ്രൂപ്പുകളിൽ കഴിഞ്ഞ ദിവസമാണ് ദൃശ്യം പ്രചരിക്കാൻ തുടങ്ങിയത്. മരിക്കുന്ന ദിവസം കുട്ടി കൂട്ടുകാരനെയും മറ്റും ഫോണിൽ വിളിച്ച് താൻ വീട്ടിൽ നേരിടുന്ന ബുദ്ധിമുട്ട് പറഞ്ഞിരുന്നതായും വിവരമുണ്ട്. രണ്ടാനമ്മയിൽ നിന്നുൾപ്പെടെ വീട്ടിൽ നേരിടുന്ന പ്രശ്‌നങ്ങൾ മറ്റുള്ളവരോട് പറഞ്ഞതാണ് കൊലപാതക കാരണമായതെന്നാണ് പ്രാഥമിക നിഗമനം. നട്ടുച്ചയ്ക്ക് വീട്ടിൽ വെച്ച് പിതാവും രണ്ടാനമ്മയും സഹോദരനും ഉള്ളപ്പോഴായിരുന്നു സംഭവം നടന്നതും. ഇതും ദുരൂഹത വർദ്ധിപ്പിക്കുന്നുണ്ട്.